Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ആധാറും പാൻകാർഡും തമ്മിൽ ഇനിയും ബന്ധിപ്പിച്ചില്ലേ?ഇന്ന് ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും 

March 31, 2021

March 31, 2021

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികമായി പാൻ അസാധുവാകും.

ആദ്യം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടിയിരുന്നു. അതുകൊണ്ട് തന്നെ പലരും മുൻപേ തന്നെ ഈ കാർഡുകൾ തമ്മിൽ ലിങ്ക് ചെയ്ത് കാണും. ചിലർ ചെയ്തിട്ടുണ്ടാകില്ല. നിങ്ങൾ ആധാറും പാനും തമ്മിൽ നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം ? ഇല്ലെങ്കിൽ എങ്ങനെ ബന്ധിപ്പിക്കണം ?
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ എന്തുചെയ്യണം?
ഓൺലൈൻ ലിങ്കിംഗ്
www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇവിടെ ‘ലിങ്ക് ആധാർ’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം പാൻ നമ്പർ, ആധാർ നമ്പർ, പേര് തുടങ്ങി അവർ ചോദിക്കുന്ന വിവരങ്ങളെല്ലാം നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
ഇൻകംടാക്‌സ് അക്കൗണ്ട് വഴി
ഇൻകംടാക്‌സ് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക. അക്കൗണ്ട് ഇല്ലാത്തവർ അക്കൗണ്ട് ഉണ്ടാക്കണം.
ലോഗിൻ ചെയ്തയുടൻ തന്നെ പാൻ -ആധാർ ലിങ്ക് എന്ന് കാണിക്കുന്ന ഒരു പോപ്പ് അപ്പ് വരും. ഇതല്ലെങ്കിൽ പ്രൊഫൈൽ സെറ്റിംഗ്‌സിൽ പോയി ലിങ്ക് ആധാർ എന്ന ടാബ് സെലക്ട് ചെയ്യാം. തുടർന്ന് ആധാർ നമ്പറും താഴെ നൽകിയിരിക്കുന്ന ക്യാപ്ചാ കോഡും നൽകി ആധാർ ലിങ്ക് ചെയ്യാം.
എസ്എംഎസ്
ഇതൊന്നുമല്ലാതെ എസ്എംഎസ് വഴിയും ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം. താഴെ കാണുന്ന ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടത്.
https://www.bankbazaar.com/pan-card/link-aadhar-pan-card.html
ആധാറും പാനും നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം ?
www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇവിടെ ആധാർ നമ്പർ, പാൻ നമ്പർ എന്നിവ നൽകി ‘വ്യൂ ലിങ്ക് ആധാർ സ്റ്റേറ്റസ്’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News