Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
നോർകയുടെ അംഗത്വ കാർഡിനായി ഇപ്പോൾ തന്നെ അപേക്ഷിക്കുക,വെറുതെയാവില്ല

September 07, 2019

September 07, 2019

കൂടുതൽ വിവരങ്ങൾ www.norkaroots.org എന്ന വെബ്‌സൈറ്റിലും 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോൾഫ്രീ നമ്പരിലും ലഭിക്കും.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നോർക റൂട്സ് പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു വരുന്നത്.നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്മെന്റ് നടപടികൾ സുതാര്യമാക്കാനും ഈ രംഗത്ത് വർഷങ്ങളായി തുടരുന്ന ഇടനിലക്കാരുടെ ചൂഷണങ്ങൾ അവസാനിപ്പിക്കാനും നോർക നടപടികൾ തുടങ്ങിയിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിയമനങ്ങൾ നോർക റൂട്സ് വഴി ആകുന്നതോടെ ലക്ഷങ്ങൾ ഇടനിലക്കാർക്ക് നൽകി ജോലി നേടേണ്ട സാഹചര്യം ഇല്ലാതാവും.ഈ ലക്ഷ്യത്തോടെ ഗൾഫ് രാജ്യങ്ങളിലെ വിവിധ കമ്പനികളുമായും മന്ത്രാലയങ്ങളുമായും നോർക കരാറിലെത്തിയിട്ടുണ്ട്.കൃത്യമായ വേതനവും മറ്റ് ആനുകൂല്യങ്ങളും കാലേക്കൂട്ടി ഉറപ്പു വരുത്തിയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയുമാണ് നോർക വഴിയുള്ള നിയമനങ്ങൾ.

ഗൾഫിൽ മരണപ്പെടുന്ന നിർധനരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴയുന്നവരെ തുടർചികിത്സക്കായി നാട്ടിലെത്തിക്കാനും നോർക ശ്രമം തുടങ്ങിയിട്ടുണ്ട്.ഷാർജയിൽ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ നോർക റൂട്സ് ഇടപെട്ടാണ് സെപ്തംബർ 3 ന് രാവിലെ എയർ ഇന്ത്യ വിമാനത്തിൽ തികച്ചും സൗജന്യമായി തിരുവനന്തപുരത്ത് എത്തിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ നോർക ഇടപെട്ടത്.തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മുഹമ്മദ് കുഞ്ഞി അടിമയെ നോർക്കയുടെ സൗജന്യ എമർജൻസി ഐ.സി.യു ആംമ്പുലൻസിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രവാസികൾക്ക് കൈത്താങ്ങാവുന്ന ഇത്തരം നിരവധി പദ്ധതികൾക്ക് രൂപം നൽകിവരികയാണെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പുതിരി 'ന്യുസ്‌റൂ'മിനോട് പറഞ്ഞു.
 
നോർക റൂട്സ് അംഗത്വത്തിനായി അപേക്ഷിക്കേണ്ടത് എങ്ങനെ..?

നോർക റൂട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അംഗത്വ കാർഡിനായി അപേക്ഷിക്കാവുന്നതാണ്.ഇതിനായി  www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ആദ്യം New User-Register Here എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.നിങ്ങൾക്ക് ഇഷ്ടമുള്ള യൂസർ നെയിമും പാസ് വേർഡും നൽകുക.വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം submit ബട്ടൺ അമർത്തി മൊബൈലിലെ OTP നൽകുക.നിങ്ങൾ നേരത്തേ നൽകിയ യൂസർനെയിമും പാസ്‌വേർഡും വീണ്ടും നൽകി സൈൻ ഇൻ ചെയ്യാം.ശേഷം OUR SERVICE എന്ന സെക്ഷനിൽനിന്നും PRAVASI ID CARD തെരഞ്ഞെടുക്കുക.APPLY ബട്ടൺ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.അപേക്ഷ പൂരിപ്പിക്കുന്നതിനിടെ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടായാൽ 918802012345 എന്ന നമ്പറിൽ മിസ് കോൾ നൽകിയാൽ നിമിഷങ്ങൾക്കകം നോർകയിൽ നിന്നും ടെലിഫോൺ കോൾ ലഭിക്കും.തുടർന്നുള്ള എല്ലാ വിവരങ്ങളും നിങ്ങൾക്ക് നേരിട്ട് ചോദിച്ചറിയാൻ കഴിയും.


ഗൾഫിൽ നിന്നും തിരിച്ചു വരുന്നവർക്കായി സാന്ത്വനം പദ്ധതി

തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി ആണ് സാന്ത്വന പദ്ധതി. ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുക തുടങ്ങിയവയ്ക്ക് ധനസഹായം നൽകുന്നു. സാന്ത്വന പദ്ധതിക്കായി അപേക്ഷിക്കുന്നവർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവർ ആയിരിക്കണം. കൂടാതെ അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

നോർക്ക റൂട്ട്‌സിന്റെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫീസുകളിലും വിവിധ കളക്‌ട്രേറ്റുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ല സെല്ലുകൾ മുഖേനയുമാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കി വരുന്നത്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും മേൽ പറഞ്ഞ ഓഫീസുകളിലും അപേക്ഷാ ഫോറം ലഭ്യമാണ്.
 


Latest Related News