Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദിക്ക് നേരെ വീണ്ടും ആക്രമണം,അഞ്ച് ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കള്‍ നിറച്ച നാല് ഡ്രോണുകളും അറബ് സഖ്യസേന തകര്‍ത്തു

April 15, 2021

April 15, 2021

ജിദ്ദ: സൗദി അറേബ്യയിലെ ജിസാന് നേരെ ഹൂതികള്‍ വിക്ഷേപിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കള്‍ നിറച്ച നാല് ഡ്രോണുകളും അറബ് സഖ്യസേന തകര്‍ത്തു.

ബുധനാഴ്ച അര്‍ധരാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായിരുന്നു ഇറാന്‍ പിന്തുണയോടെയുള്ള ഹൂതി മിലിഷ്യകളുടെ ആക്രമണം. രാജ്യത്തെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആസൂത്രിതവും മനഃപൂര്‍വവും ശത്രുതാപരവുമായ ശ്രമങ്ങളുടെ ഭാഗമാണ് തുടര്‍ച്ചയായ ഇത്തരം ആക്രമണങ്ങളെന്ന് സഖ്യസേന പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സഖ്യസേന അറിയിച്ചു.

യെമനില്‍ സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി സമഗ്ര വെടിനിര്‍ത്തല്‍ വേണമെന്ന സൗദി അറേബ്യയുടെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ അവഗണിച്ചുകൊണ്ട് ഹൂതികള്‍ അടുത്തിടെ നിരവധി സൗദി നഗരങ്ങളിലും പ്രദേശങ്ങളിലും സിവിലിയന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News