Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മഴ കനത്തു,പലയിടങ്ങളിലും വെള്ളക്കെട്ടുകൾ 

January 10, 2020

January 10, 2020

ദോഹ : ഖത്തറിൽ മഴ ശക്തി പ്രാപിച്ചു. ഇന്നലെ വൈകീട്ട് മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. അൽ ഖോർ,വക്ര ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിച്ചത്. അർധരാത്രിയോടെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്തു.

ഇന്ന് രാവിലെയും മഴ തുടരുകയാണ്. ദോഹയിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് അവധി ദിനമായതിനാൽ റോഡുകളിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടില്ലെങ്കിലും വെള്ളക്കെട്ട് രൂപപെട്ടതിനാൽ ചില ഭാഗങ്ങളിൽ വാഹനങ്ങൾ റോഡിൽ കുടുങ്ങി. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി മുതൽ വെള്ളം നീക്കം ചെയ്യുന്നുണ്ട്. അസ്ഥിരകാലാവസ്ഥ തുടരുന്നതിനാൽ വാരാന്ത്യത്തിൽ മഴ അനുഭവപ്പെടുമെന്ന കാലാവസ്ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


Latest Related News