Breaking News
ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു |
ഫൈവ് സ്റ്റാര്‍ കൊവിഡ് സുരക്ഷാ റേറ്റിങ് നേടുന്ന ഏഷ്യയിലെ ആദ്യ വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

December 01, 2020

December 01, 2020

ദോഹ: സ്‌കൈട്രാക്‌സിന്റെ കൊവിഡ്-19 വിമാനത്താവള സുരക്ഷാ റേറ്റിങ്ങില്‍ മികച്ച നേട്ടവുമായി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്.ഐ.എ). ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചത്. ഈ നേട്ടം കൈവരിക്കുന്ന മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും ആദ്യ വിമാനത്താവളമാണ് ദോഹയിലേത്. 

ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ നടപ്പാക്കിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളെ സ്‌കൈട്രാക്‌സിന്റെ കൊവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്ത് എത്രത്തോളം കാര്യക്ഷമമാണെന്ന് വിലയിരുത്തിയ ശേഷമാണ് റേറ്റിങ് നല്‍കിയത്. മൂന്നു ദിവസം നീണ്ട കൊവിഡ്-19 ഓണ്‍സൈറ്റ് ഓഡിറ്റ് ഹമദ് വിമാനത്താവളത്തില്‍ നടത്തിയത് ഒക്ടോബറിലാണ്.

നടപടിക്രമങ്ങളുടെ കാര്യക്ഷമതാ പരിശോധന, നേരിട്ടുള്ള നിരീക്ഷണവും വിശകലനവും, ഉപരിതലങ്ങളിലെ മലിനീകരണം അളക്കാനുള്ള എ.ടി.പി സാംപ്ലിങ് പരിശോധനകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് റേറ്റിങ് നിശ്ചയിച്ചത്. ഈ മാനദണ്ഡങ്ങളുടെ സ്ഥിരതയും റേറ്റിങ്ങില്‍ പ്രധാന ഘടകമാണ്. 

ശാരീരിക അകലം പാലിക്കുന്നതിനുള്ള പ്രോട്ടോക്കോളുകളുടെ പ്രായോഗികതയും ഇത് എത്രത്തോളം ഫലപ്രദമാണെന്നും ഓഡിറ്റില്‍ വിലിരുത്തി. കൈകള്‍ വൃത്തിയാക്കാനായി എച്ച്.ഐ.എ ടെര്‍മിനലില്‍ ഉടനീളമുള്ള സംവിധാനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഫലപ്രാപ്തിയും ഓഡിറ്റില്‍ പരിശോധിച്ചു. വിമാനത്താവളത്തിന്റെ ശുചിത്വവും ഓഡിറ്റില്‍ പരിശോധിച്ചു.

വ്യക്തിഗത സുരക്ഷ പാലിക്കാനുള്ള ഉപകരണങ്ങളുടെ (പി.പി.ഇ) മാനദണ്ഡങ്ങളും അവ എത്രത്തോളം ഉപയോഗിക്കുന്നുവെന്നും ഓഡിറ്റിങ്ങില്‍ പരിശോധിച്ചു. താപനില പരിശോധിച്ച് സ്‌ക്രീന്‍ ചെയ്യാനുള്ള നടപടികള്‍, ഫെയിസ് മാസ്‌കുകളുടെ ഉപയോഗം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിശോധിച്ചാണ് എച്ച്.ഐ.എയ്ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയത്.

'ഞങ്ങളുടെ കൊവിഡ്-19 നയങ്ങളും പ്രോട്ടോക്കോളുകളും സ്‌കൈട്രാക്‌സ് അംഗീകരിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും ഫൈവ് സ്റ്റാര്‍ കൊവിഡ് സേഫ്റ്റി റേറ്റിങ് ലഭിക്കുന്ന ആദ്യ വിമാനത്താവളമാണ് എച്ച്.ഐ.എ. 2014 ല്‍ ഉദ്ഘാടനം ചെയ്തതു മുതല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വയം വിലയിരുത്തലില്‍ സ്‌കൈട്രാക്‌സ് റാങ്കിങ് എല്ലായ്‌പ്പോഴും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നാലാം വര്‍ഷവും സ്‌കൈട്രാക്‌സിന്റെ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചതിലും കൊവിഡ്-19 സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചതിലും ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്.' -ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News