Breaking News
യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും |
ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ നാലു കേന്ദ്രങ്ങള്‍ ഒരുങ്ങി

July 13, 2021

July 13, 2021

ജിദ്ദ: ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങള്‍ ഒരുങ്ങി.നവാരിയ, സാഇദി, ശറാഅ, അല്‍ഹദാ എന്നിവിടങ്ങളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.  ഇവിടങ്ങളില്‍ ഹജ്ജ് മന്ത്രാലയം അധികൃതര്‍ പരിശോധന നടത്തി. ദുല്‍ഹജ്ജ് ഏഴ്, എട്ട് തീയതികളിലാണ് തീര്‍ഥാടകരെ സ്വീകരിക്കുക. എല്ലാവരേയും മുന്‍കൂട്ടി സമയം അറിയിക്കും. ഹറം കവാടങ്ങളിലും മുറ്റങ്ങളിലും ആരോഗ്യ മുന്‍കരുതല്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫതാഹ് ബിന്‍ സുലൈമാന്‍ മുശാത് പറഞ്ഞു.തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് മൂന്നു രീതികളാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് സഹമന്ത്രി് പറഞ്ഞു.             
ഹജ്ജ് മന്ത്രാലയം അനുവദിച്ച ബസുകളില്‍ സ്വീകരണകേന്ദ്രത്തില്‍ എത്തുന്നവരെ സ്വീകരിക്കുന്നതാണ് ഒരു രീതി. ഹജ്ജ് സര്‍വിസ് കമ്പനികളുടെ ബസുകളില്‍ സ്വീകരണകേന്ദ്രങ്ങളില്‍ എത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കലാണ് രണ്ടാമത്തെ രീതി. സ്വകാര്യ വാഹനങ്ങള്‍ വഴി സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്നവരെ സ്വീകരിക്കുന്നതാണ് മൂന്നാമത്തെ രീതി. ഇവരെയെല്ലാം  കഅബയുടെ ആദ്യ പ്രദക്ഷിണം (ത്വവാഫുല്‍ ഖുദൂമിനായി) മസ്ജിദുല്‍ ഹറാമിലേക്ക് കൊണ്ടുപോകും. മക്ക വാസികളും ത്വവാഫുല്‍ ഖുദൂം നിര്‍വഹിക്കാത്തവരുമായവര്‍ നിശ്ചിത സമയത്ത് ഹജ്ജ് സര്‍വിസ് കമ്ബനികള്‍ നിശ്ചയിച്ച സംഗമകേന്ദ്രത്തിലെത്തണം.

 


Latest Related News