Breaking News
മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  |
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു,ആഗസ്റ്റിൽ പുറത്തുനിന്നുള്ള വിമാനങ്ങൾ അനുവദിച്ചു തുടങ്ങും 

June 09, 2020

June 09, 2020

ദോഹ : കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിവിധ ഘട്ടങ്ങളിലായി പിൻവലിക്കാൻ ഖത്തർ തീരുമാനിച്ചു. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക. തിങ്കളാഴ്ച്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖത്തർ വിദേശകാര്യസഹമന്ത്രിയും ദേശീയ ദുരന്ത നിവാരണ സമിതി വക്താവുമായ ലുല്‍വ അല്‍ ഖാതിറാണ് നിര്‍ണായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ജൂൺ പതിനഞ്ചു മുതലാണ് നിയന്ത്രണങ്ങൾ നീക്കിക്കൊണ്ടുള്ള ആദ്യഘട്ടം നിലവിൽ വരിക. 

 
ജൂൺ 15  മുതൽ തുടങ്ങി സെപ്​റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പൂർണമായും നീക്കം ചെയ്യും.. ആഗസ്​റ്റ്​ മുതലുള്ള  മൂന്നാം ഘട്ടത്തിൽ രാജ്യത്തേക്ക്​ മടങ്ങിവരുന്നവർക്കുള്ള വിമാനങ്ങൾ അനുവദിക്കും. നിലവിൽ വിദേശത്തുള്ള,  രാജ്യത്തേക്ക്​ മടങ്ങിയെത്തുന്ന  താമസക്കാർക്ക്​ വേണ്ടിയാണിത്​. നിലവിൽ കോവിഡ്​ വ്യാപനം കുറവുള്ള രാജ്യ ങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക്​ ആഗസ്​റ്റ്​  ഒന്നുമുതൽ ഖത്തറിലേക്ക്​ തിരിച്ചുവരാം.
 
ജൂൺ 15 മുതലുള്ള ആദ്യഘട്ടത്തിൽ :

ആദ്യഘട്ടത്തിൽ പള്ളികള്‍ ഭാഗികമായി തുറക്കും. ജൂൺ 15 മുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പള്ളികൾ തുറക്കുക. എന്നാൽ ജുമുഅ നമസ്കാരം ഉണ്ടായിരിക്കില്ല.അടുത്ത ഘട്ടമെന്ന നിലയിൽ ആഗസ്റ്റ്  മാസത്തിൽ 54 പള്ളികളിൽ ജുമുഅ നമസ്കാരവും അനുവദിക്കും. സെപ്റ്റംബറോടെ എല്ലാ പള്ളികളും തുറക്കുകയും  എല്ലായിടത്തും ജുമുഅ നമസ്കാരമടക്കം അനുവദിക്കുകയും ചെയ്യും.

ഷോപ്പിങ് കേന്ദ്രങ്ങളിലെ ചില കടകൾ ഭാഗികമായി തുറക്കാം. 300 സ്ക്വയർ മീറ്ററിൽ താഴെയുള്ള കടകൾക്കാണ് അനുമതി. വാണിജ്യകേന്ദ്രത്തിന്‍റെ ആകെ ശേഷിയുടെ 30 ശതമാനത്തിൽ കൂടരുത്.
നിലവില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളില്‍ ആകെ ശേഷിയുടെ 40 ശതമാനം രോഗികളെ പ്രവേശിപ്പിക്കാം.
നിശ്ചിത പാര്‍ക്കുകള്‍ മാത്രം വ്യായാമങ്ങള്‍ക്കായി തുറന്നുകൊടുക്കും. എന്നാൽ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
പ്രൊഫഷണല്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി പൊതുമൈതാനങ്ങളും വലിയ ഹാളുകളും ഉപയോഗപ്പെടുത്താം. എന്നാല്‍ അഞ്ചില്‍ അധികം പേര്‍ പാടില്ല
സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് നാല്‍പ്പത് ശതമാനം ശേഷിയോടെ തുറക്കാന്‍ അനുമതി

ജൂലൈ 1 മുതലുള്ള രണ്ടാം ഘട്ടത്തിൽ :

മുഴുവന്‍ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണീഷും തുറന്നുകൊടുക്കും
നിശ്ചിത സമയം മാത്രം മാളുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം
ഹോള്‍സെയില്‍ മാര്‍ക്കറ്റുകളും സാധാരണ മാര്‍ക്കറ്റുകള്‍ക്കും നിശ്ചിത സമയം തുറക്കാം. എന്നാല്‍ നിയന്ത്രിതമായ രീതിയില്‍ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ
കുറഞ്ഞ ഉപഭോക്താക്കളെ വെച്ച് മാത്രം റസ്റ്റോറന്‍റുകള്‍ തുറക്കാം
മ്യൂസിയങ്ങളും ലൈബ്രറികളും തുറക്കാം. പരിമിതമായ സന്ദര്‍ശകരെ മാത്രമെ അനുവദിക്കൂ
അമ്പത് ശതമാനം ജീവനക്കാര്‍ക്ക് കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ച് തൊഴിലിടങ്ങളില്‍ ഹാജരാകാം
സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് 60 ശതമാനം പ്രവര്‍ത്തനാനുമതിയുണ്ടാവും.

ഓഗസ്റ്റ് മുതലുള്ള മൂന്നാം ഘട്ടത്തിൽ :

54 പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരം ആരംഭിക്കും.
കോവിഡ് വ്യാപനം കുറഞ്ഞ വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തരി വിസക്കാര്‍ക്ക് തിരിച്ചെത്താന്‍ അനുമതി
ഷോപ്പിങ് സെന്‍ററുകള്‍ പൂര്‍ണമായും തുറക്കും.
ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ഫിറ്റ്നസ് ഹാളുകള്‍, സ്വിമ്മിങ് പൂളുകള്‍,ബ്യൂട്ടി സലൂണുകള്‍, മസാജ് സെന്‍ററുകള്‍, എന്നിവ അമ്പത് ശതമാനം ഉപഭോക്താക്കളെ മാത്രം അനുവദിച്ച് തുറന്നുപ്രവര്‍ത്തിക്കാം.
ഡ്രൈവിങ് സ്കൂളുകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി
പരിമിതമായ സമയത്തേക്കും കുറഞ്ഞ ഉപഭോക്താക്കളെയും വെച്ച് ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ തുറക്കാം
തുറക്കാന്‍ അനുമതിയുള്ള റസ്റ്റോറന്‍റുകള്‍ക്ക് ഉപഭോക്താക്കളെ കൂടുതലായി പ്രവേശിപ്പിച്ചുതുടങ്ങാം
നഴ്സറികളും ഡേ കെയറുകളും തുറക്കാം
എണ്‍പത് ശതമാനം ജീവനക്കാര്‍ക്കും കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ച് തൊഴിലിടങ്ങളിലെത്താന്‍ അനുമതി
സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് എണ്‍പത് ശതമാനം ശേഷിയോടെ തുറന്നു പ്രവര്‍ത്തിക്കാം
മുഴുവന്‍ കളി സ്ഥലങ്ങളും ആകാശവിനോദങ്ങളും

സെപ്തംബറിൽ തുടങ്ങുന്ന നാലാം ഘട്ടത്തിൽ :

മുഴുവന്‍ പള്ളികളും പൂര്‍ണാര്‍ത്ഥത്തില്‍ തുറന്നുകൊടുക്കും
എല്ലാ തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതി
ഷോപ്പിങ് സെന്‍ററുകള്‍ പൂര്‍ണമായും തുറക്കാം
മുഴുവന്‍ മാര്‍ക്കറ്റുകളും ഹോള്‍സെയില്‍ മാര്‍ക്കറ്റുകളും തുറക്കാം
റസ്റ്റോറന്‍റുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കാം
മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവയ്ക്ക് പൂര്‍ണമായ പ്രവര്‍ത്തനാനുമതി
നൂറ് ശതമാനം തൊഴിലാളികള്‍ക്കും കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ച് തൊഴിലിടങ്ങളില്‍ ഹാജരായി ജോലി ചെയ്യാം.
ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് അനുമതി
ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിക്കനുസരിച്ച് വിമാന സര്‍വീസ് കൂട്ടും
ദോഹ മെട്രോ, കര്‍വ ബസുകള്‍ തുടങ്ങിയ പരിമിതമായി സര്‍വീസ് നടത്തും.
കാമ്പുകള്‍, വേനല്‍കാല ക്ലബുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയ്ക്കനുമതി
കാണികളെ വെച്ച് കായിക മത്സരങ്ങള്‍ക്കനുമതി
ജിംനേഷ്യങ്ങള്‍ക്ക് പൂര്‍ണ പ്രവര്‍ത്തനാനുമതി
മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News