Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
അന്തരിച്ച കുവൈത്ത് അമീറിനായി ഖത്തറിലെ മുഴുവൻ പള്ളികളിലും ഇന്ന് മയ്യിത്ത് നമസ്‍കാരം 

September 30, 2020

September 30, 2020

ദോഹ : അന്തരിച്ച കുവൈത്ത് മുന്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനു വേണ്ടിയുള്ള മയ്യിത്ത് നമസ്‌ക്കാരം ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം ഖത്തറിലെ എല്ലാ പള്ളികളിലും നടക്കും.അമീരി ദിവാനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.ബുധനാഴ്ച മഗ്‌രിബ് നമസ്കാരത്തോടനുബന്ധിച്ചു കുവൈത്തിലെ ബിലാദ് ബിന്‍ റിബാഹ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തിരുന്നു.മുൻ അമീറിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയോടെയാണ് ഖത്തർ അമീറും പ്രതിനിധി സംഘവും കുവൈത്തിൽ എത്തിയത്.രാത്രിയോടെ ഖത്തർ അമീർ ദോഹയിലേക്ക് തിരിച്ചു.

കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു ഖത്തറിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.ദേശീയ പതാക താഴ്ത്തി കെട്ടും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News