Breaking News
'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം |
ഖത്തറിൽ യാത്രാവിലക്ക് മാറ്റാമെന്ന് വാഗ്ദാനം നൽകി വൻ തട്ടിപ്പ്,നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായി പരാതി 

March 20, 2021

March 20, 2021

ന്യൂസ്‌റൂം സെൻട്രൽ ഡെസ്ക് 

ദോഹ : കോവിഡിനെ തുടർന്നുള്ള ലോക്‌ഡോൺ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ഖത്തറിലെ പല ബിസിനസുകാരും ഇപ്പോഴും ബാധ്യതകളിൽ നിന്ന് കരകയറിയിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.മൂന്നര വർഷം നീണ്ട ഉപരോധത്തെ തുടർന്ന് നേരിട്ട പ്രതിസന്ധികളിൽ നിന്ന് ഒരു വിധത്തിൽ കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കോവിഡ് മഹാമാരി ബിസിനസ് മേഖലയിൽ ഇരട്ടപ്രഹരമായത്.ലോക്‌ഡോൺ വേളയിൽ ഏതാണ്ട് ഒരു വർഷത്തോളം ബിസിനസ് പൂർണമായും തകർന്നടിഞ്ഞെങ്കിലും  തൊഴിലാളികളുടെ വേതനം,വാടക,സ്‌പോൺസർഷിപ്പ് എന്നിവയിൽ പലർക്കും കാര്യമായ ഇളവുകളൊന്നും ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.രാജ്യത്തെ ഏതാനും ചില വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികൾ മാത്രമാണ് ലോക്ഡൗണിന്റെ ആദ്യമാസങ്ങളിലെ വാടകയിൽ ഇളവനുവദിച്ചത്.ഏതാനും കെട്ടിട ഉടമകൾ വാടകയുടെ  കാലാവധി  നീട്ടിനൽകിയതും ചിലർക്കെങ്കിലും ആശ്വാസമായിട്ടുണ്ട്.അതേസമയം,ഭൂരിഭാഗം ബിസിനസുകാരും വാടക,തൊഴിലാളികളുടെ വേതനം,സ്‌പോൺസർഷിപ്പ് എന്നിവ നൽകാൻ കഴിയാതെ നിയമനടപടി ഉൾപെടെയുള്ള ഭീഷണികൾ നേരിട്ടവരാണ്.

സ്‌പോൺസർഷിപ്പ് തുക നൽകാത്തതിനെ തുടർന്ന് നിയമനടപടികളിൽ കുരുങ്ങി പുറത്തിറങ്ങാൻ കഴിയാതെ ഒളിവിൽ കഴിയുന്ന നിരവധി മലയാളി ബിസിനസുകാർ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ നാട്ടിലെ സ്വത്തുവകകൾ വിറ്റ് ആ തുക ഏതെങ്കിലും തരത്തിൽ ഖത്തറിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.എന്നാൽ,ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഖത്തറിൽ ബിസിനസ് തുടങ്ങിയ ചിലരെങ്കിലും ഇതിനു പോലും വഴിയില്ലാതെ വിഷമിക്കുന്നവരാണ്.ചെറുകിട ബിസിനസ് നടത്തിയിരുന്നവരിൽ പലരും യാത്രാ വിലക്ക് നിലനിൽക്കുന്നതിനാൽ മാസങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ ഒന്നും ചെയ്യാനില്ലാതെ ഖത്തറിൽ തന്നെ തുടരുകയാണ്.

യാത്രാവിലക്ക് നീക്കാൻ വൻ തുക ആവശ്യപ്പെട്ട് തട്ടിപ്പ് 

ഇതിനിടെയാണ്,വൻ തുക നൽകിയാൽ യാത്രാവിലക്ക് നീക്കി,പദവി ശരിയാക്കാമെന്നും നാട്ടിൽ പോയി തിരിച്ചുവരാൻ വഴിയൊരുക്കാമെന്നും വാഗ്ദാനം നൽകി മലയാളികളായ ചില പി.ആർ.മാരും സർക്കാർ കാര്യാലയങ്ങളിൽ ചെറിയ ജോലികൾ ചെയ്യുന്ന പലരും കെണിയൊരുക്കുന്നത്.ഓഫീസ് ബോയ് മുതൽ മെസഞ്ചർ തസ്തികയിൽ ജോലി ചെയ്യുന്ന മലയാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്. മദീനഖലീഫയിൽ ചെറിയ കഫ്‌റ്റേരിയ നടത്തിയിരുന്ന മലയാളിക്ക് ഇത്തരത്തിൽ നഷ്ടമായത് 25000 റിയാലാണ്.സ്പോൺസർ നൽകിയ സാമ്പത്തിക കേസിനെ തുടർന്ന് യാത്രാ വിലക്ക് നേരിടുന്ന ഇദ്ദേഹത്തിൽ നിന്ന് ഒരു സ്വകാര്യ കമ്പനിയിലെ പി.ആർ.ഒ മുൻ‌കൂർ തുകയായി വാങ്ങിയ തുക ഇനിയും തിരിച്ചു കിട്ടുകയോ ടെലിഫോണിൽ ഇദ്ദേഹത്തെ ബന്ധപ്പെടാനോ കഴിയുന്നില്ല.ഇയാൾ നാട്ടിലേക്ക് മുങ്ങിയതായാണ് സൂചന.

ലുസൈൽ അപ്പീൽ കോടതിയിലെ  ടീ ബോയ് ആയി യാത്രാവിലക്കുള്ള മറ്റൊരു ബിസിനസുകാരനിൽ നിന്ന് മുൻകൂറായി കൈപ്പറ്റിയത് 50,000 റിയാലാണ്.കോവിഡ് കാലത്ത് ബിസിനസ് തകർച്ച നേരിട്ടിരുന്ന ഇദ്ദേഹം പലരിൽ നിന്നായി കടം വാങ്ങിയാണ് യാത്രാ വിലക്ക് നീക്കാൻ ഈ തുക ലുസൈൽ അപ്പീൽ കോടതിയിലെ ടീ ബോയിയെ ഏല്പിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരിച്ചു നൽകുകയോ എന്തെങ്കിലും നടപടികൾ സ്വീകരിക്കുകയോ ഇയാൾ ചെയ്തിട്ടില്ലെന്ന് പണം നഷ്ടപ്പെട്ട ബിസിനസുകാരൻ ന്യൂസ്‌റൂമിനോട് പറഞ്ഞു.

ഇത്തരം അനധികൃത ഇടപാടുകൾ ഖത്തറിൽ നിയമവിരുദ്ധമാണെങ്കിലും അവസാന പിടിവള്ളിയെന്ന നിലയിലാണ് പലരും ഇത്തരം കുറുക്കുവഴികൾ തേടുന്നത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News