Breaking News
രാത്രിയില്‍ ലൈറ്റില്ലാതെ വാഹനം ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം |
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാക് അന്തരിച്ചു

September 26, 2019

September 26, 2019

വിടവാങ്ങിയത് ഏറെ ജനകീയ അടിത്തറയുള്ള നേതാവ്.2003ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ ഇറാഖ് അധിനിവേശത്തെ ഷിറാക് ശക്തമായി എതിർത്തിരുന്നു.

പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാക് അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി അല്‍ഷിമേഴ്‌സ് ബാധിതനായി ചികിൽസയിലായിരുന്നു.

1995 മുതല്‍ 2007 വരെ ഫ്രഞ്ച് ഭരണ നേതൃത്വത്തിലുണ്ടായിരുന്ന ജാക് ഷിറാക് യൂറോപ്പില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന നേതാക്കളില്‍ ഒരാളാണ്. രണ്ടു തവണ ഫ്രഞ്ച് പ്രസിഡന്റും രണ്ടു തവണ പ്രധാനമന്ത്രിയുമായി. പതിനെട്ടു വര്‍ഷം പാരിസ് മേയറായിരുന്നു അദ്ദേഹം.

2003ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ ഇറാഖ് അധിനിവേശത്തെ ശക്തമായി എതിര്‍ത്ത സഖ്യകക്ഷി നേതാവാണ് ഷിറാക്. മരണവും ദുരന്തവും മാത്രം കൊണ്ടുവരുന്ന യുദ്ധം പ്രശ്‌നപരിഹാരത്തിന്റെ ഏറ്റവും മോശം രൂപമാണെന്നായിരുന്നു അന്നു ഷിറാക് പറഞ്ഞത്.

ജാക്ക് ഷിറാക്ക് പ്രസിഡന്റായിരിക്കുമ്പോഴാണ് നിര്‍ബന്ധിത സൈനിക സേവനം അവസാനിപ്പിച്ചു കൊണ്ടുള്ള ശക്തമായ തീരുമാനം കൈകൊണ്ടത്. വര്‍ദ്ധിച്ചുവരുന്ന ജനകീയ തീവ്ര വലതുപക്ഷത്തിനെതിരെ ശക്തമായ നിലപാട് കൈകൊണ്ട നേതാവായിരുന്നു ജാക്ക് ഷിറാക്ക്.

രണ്ടാം ലോക മഹായുദ്ധത്തില്‍ ഫ്രാന്‍സിന്റെ വിച്ചി സൈന്യം നാസികളെ സഹായിച്ചിരുന്നുവെന്ന് അംഗീകരിച്ച ആദ്യത്തെ പ്രസിഡന്റും ജാക്ക് ഷിറാക്കായിരുന്നു. ഉയര്‍ച്ച താഴ്ച്ചകള്‍ക്കിടയിലും മികച്ച ജനകീയാടിത്തറയുള്ള നേതാവായിരുന്നു അദ്ദേഹം.


Latest Related News