Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
സമാധാനം സ്ഥിരത, സമൃദ്ധി എന്നീ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഖത്തറിന്റെ വിദേശനയമെന്ന് ജര്‍മ്മനിയിലെ ഖത്തര്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുള്ള

November 30, 2020

November 30, 2020

ബെര്‍ലിന്‍: സമാധാനം സ്ഥിരത, സമൃദ്ധി എന്നീ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഖത്തറിന്റെ വിദേശനയമെന്ന് ജര്‍മ്മനിയിലെ ഖത്തര്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. രാജ്യാന്തര സഹകരണം, സന്തുലിതമായ നയതന്ത്രം, യുക്തിബോധം, ചര്‍ച്ചകള്‍ എന്നിവ അന്താരാഷ്ട്ര സമാധാനത്തെ സുസ്ഥിരമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി സ്വീകരിച്ചതിലൂടെ ഉരുത്തിരിഞ്ഞ ദേശീയ മൂല്യങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. 

യൂറോപ്യന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിസിനസുകാര്‍, സാമ്പത്തിക വിദഗ്ധര്‍, ജര്‍മ്മന്‍ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കായി വെര്‍ച്വല്‍ രൂപത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഷെയ്ഖ് അബ്ദുള്ള ഇക്കാര്യം പറഞ്ഞത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകള്‍, ഇക്കാര്യത്തില്‍ കൈവരിച്ച പുരോഗതി, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായുള്ള നിയമങ്ങള്‍ എന്നിവയെ കുറിച്ചും പ്രഭാഷണത്തില്‍ അദ്ദേഹം വിശദീകരിച്ചു. 

ഖത്തറും ജര്‍മ്മനിയും തമ്മില്‍ പരസ്പര ധാരണ, പരസ്പര സഹകരണം, പരസ്പര ബഹുമാനം പൊതുതാല്‍പ്പര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തിനെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വേദികളില്‍ നയതന്ത്ര മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിച്ച് സമാധാനം ഊട്ടിയുറപ്പിക്കുന്നതിനും ഇത് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ സ്വഭാവം, ഭീകരതയ്‌ക്കെതിരായ യുദ്ധം, ലിബിയയിലും സിറിയയിലും അനുരഞ്ജനം സാധ്യമാക്കുക, യെമനിലെ വിനാശകരമായ യുദ്ധത്തോടുള്ള ഏകകണ്ഠമായ നിലപാട്, ഇറാനുമായുള്ള ബന്ധത്തിന്റെ സ്വഭാവം എന്നിവയോടുള്ള കാഴ്ചപ്പാടിലെ സമാനതയും ജര്‍മ്മനിയിലെ ഖത്തര്‍ അംബാസഡര്‍ പരാമര്‍ശിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News