Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
ദുബായില്‍ ഭക്ഷ്യ വിഷബാധ,അമേരിക്കന്‍ റസറ്റോറന്‍റ് പൂട്ടിച്ചു

September 25, 2019

September 25, 2019

ദുബായ് : 15 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ദുബായിലെ ജുമൈറയിലുള്ള അമേരിക്കന്‍ റസ്റ്റോറന്‍റ് ദുബായ് മുനിസിപ്പാലിറ്റി അടച്ച്‌ പൂട്ടി. മുഖ്യപാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിഷബാധയേറ്റവര്‍ കഴിച്ച ഭക്ഷണത്തില്‍ 'സാല്‍മൊണല്ല' ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ആറു മാസത്തേക്കാണ് റെസ്റ്റോറന്റ് അടപ്പിച്ചത്.ഇതിനു ശേഷം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും.

വയറിളക്കവും പനിയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളടക്കം 15 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹോളണ്ടൈസ് സോസിൽ ഉപയോഗിക്കുന്ന അസംസ്കൃത മുട്ടകളിലാണ് അണുബാധ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.


Latest Related News