Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഫ്‌ളൈ നാസ് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക്,ടിക്കറ്റ് നിരക്ക് 634 റിയാൽ മുതൽ

September 17, 2019

September 17, 2019

ജിദ്ദ: റിയാദില്‍ നിന്ന് അടുത്ത മാസം 16 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന സൗദിയിലെ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈനാസിന് 634 റിയാല്‍ മുതല്‍ ടിക്കറ്റ് നിരക്ക്.സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഫ്ലൈനാസ്. അടുത്ത മാസം 16 മുതല്‍ റിയാദില്‍ നിന്നും കോഴിക്കോട്ടേക്കു സര്‍വീസുകള്‍ ആരംഭിക്കുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

634 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലായിരിക്കും കോഴിക്കോട്ടേക്കുള്ള സര്‍വീസ്. പുലര്‍ച്ചെ 12.50 ന് റിയാദില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. 9.25 ന് തിരിച്ച്‌ പുറപ്പെട്ട് 12 ന് റിയാദിലെത്തും. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളുമുണ്ട്. 20 കിലോയാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാല്‍ അധികമായി ലഗേജ് കൊണ്ടുപോവാനും സാധിക്കും. കോഴിക്കോടിനൊപ്പം റിയാദില്‍ നിന്നും ദമ്മാമില്‍ നിന്നും ലക്‌നോവിലേക്കും ഫ്‌ളൈ നാസ് സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. ഡല്‍ഹിയിലേക്കും ഹൈദരാബാദിലേക്കും നേരത്തെ തന്നെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. താമസിയാതെ ജിദ്ദയില്‍ നിന്നും ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.


Latest Related News