Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
ദുബായിൽ നിന്നുള്ള ഇന്ത്യൻ വിമാനങ്ങൾ ഷാർജ-റാസൽ ഖൈമ വിമാനത്താവളങ്ങളിലേക്ക് മാറ്റി

December 26, 2020

December 26, 2020

ദുബായ് : ദുബായ് വിമാനത്താവളത്തിലെ യാത്ര നിയന്ത്രണം മൂലം വിവിധ ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകൾ റാസൽഖൈമ വിമാനത്താവളത്തിലേക്കു മാറ്റി.  ദുബായിൽ നിന്നും പുറപ്പെടേണ്ട  ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഷാർജ, റാസൽഖൈമ വിമാനത്താവളത്തിലേക്കു മാറ്റി.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടും.ഈ വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽഖൈമ വിമാനത്താവങ്ങളിലായിരിക്കും. എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ യാത്ര ചെയ്യുന്നതിന് മുൻപായി ട്രാവൽ ഏജൻസികളുമായോ എയർലൈൻ ഓഫിസുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. 

അവ്യക്തത മൂലം ചില വിമാനങ്ങൾ റദ്ദാക്കിയതും സെക്ടർ മാറ്റിയതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ക്രിസ്മസിനായി നാട്ടിലേക്കു പോകുന്നവരും യുഎഇയിലേക്കു വരുന്നവരും കുടുങ്ങിയവരിൽ ഉൾപ്പെടും. ഇന്നലെ രാത്രി 8.45നു ദുബായിൽനിന്നു കോഴിക്കോട്ടെത്തി 9.45നു ദുബായിലേക്കു പോകേണ്ട സ്പൈസ്ജെറ്റ് വിമാനം   റാസൽഖൈമയിൽ നിന്നാണ് പുറപ്പെട്ടത്. അവിടേക്കുതന്നെ മടങ്ങി. നിലവിൽ സ്പൈസ് ജെറ്റ് വിമാനത്തിനു മാത്രമാണു കോഴിക്കോട്ടു നിന്ന് ഈ ക്രമീകരണം നിർദേശിച്ചിട്ടുള്ളത്.

ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക 

 


Latest Related News