Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ്,സന്തോഷ വാർത്ത ഉടൻ ഉണ്ടാകുമെന്ന് അംബാസിഡർ 

November 27, 2020

November 27, 2020

റിയാദ് : ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച സന്തോഷവാർത്ത ഉടൻ ഉണ്ടാകുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ.ഔസാഫ് സയീദ് അറിയിച്ചു.ആരോഗ്യവകുപ്പ് സഹമന്ത്രി,സിവിൽ ഏവിയേഷൻ അധികൃതർ,വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും എയർ ബബിൾ കരാറിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ സൗദി അധികൃതർക്ക് ബോധ്യമായിട്ടുണ്ടെന്നും വൈകാതെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ചർച്ചയുടെ ഫലമായാണ് ആദ്യഘട്ടമെന്ന നിലയിൽ ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും 14 ദിവസത്തെ കൊറന്റൈൻ ഇല്ലാതെ സൗദിയിലേക്ക് വരാൻ അവസരം ഒരുങ്ങിയത്.പുതിയ തൊഴിൽ നിയമ ഭേദഗതി പ്രകാരവും മറ്റും ഇന്ത്യക്കാർ നേരിടുന്ന തൊഴിൽ പ്രശ്നം സംബന്ധിച്ച് സൗദി തൊഴിൽ വകുപ്പ് സഹമന്ത്രിയുമായി ചർച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News