Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫിൽ നിന്ന് അഞ്ചു പേർ മത്സരിക്കാനെത്തി,പാറക്കൽ അബ്ദുല്ലയും പൊട്ടങ്കണ്ടിയുമടക്കം അഞ്ചു പേരും തോറ്റു

May 03, 2021

May 03, 2021

ദുബായ് / ദോഹ : ഗൾഫിൽ പ്രവർത്തന പരിചയമുള്ള അഞ്ചു പേരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. കുറ്റ്യാടിയിലെ സിറ്റിംഗ് എം.എൽ.എ പാറക്കൽ എം.എൽ.എ,കൂത്തുപറമ്പിൽ മത്സരിച്ച യു.എ.ഇയിലെ ബിസിനസ് പ്രമുഖൻ പൊട്ടങ്കണ്ടി അബ്ദുല്ല,ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹിയായിരുന്ന എം.എ ലത്തീഫ്,കാസർകോട് ഉദുമയിൽ മത്സരിച്ച ദുബായിൽ റേഡിയോ അവതാരകനായിരുന്ന ബാലകൃഷ്ണൻ പെരിയ,അബുദാബിയിൽ ലുലു ഗ്രൂപ്പ് ജീവനക്കാരനായിരുന്ന ശോഭാ സുബിൻ എന്നിവരാണ് പ്രവാസികളുടെ മേൽവിലാസത്തിൽ മത്സരിച്ചത്.ഇതിൽ എല്ലാവരും തോറ്റു.

അതേസമയം,കുറ്റ്യാടിയിൽ സിറ്റിംഗ് എം.എൽ.എയായ പാറക്കൽ അബ്ദുല്ല 333 വോട്ടിനാണ് സിപിഎമ്മിന്റെ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററോട് പരാജയപ്പെട്ടത്.എം.എൽ.എ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ പാറക്കൽ തന്നെ രണ്ടാം തവണയും ജയിച്ചു കയറുമെന്ന പ്രതീക്ഷ നിലനിൽക്കെ മണ്ഡലം കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകാനുള്ള തീരുമാനം സിപിഎം അണികളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.തുടർന്നാണ് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.ഇതോടെ പാറക്കലിന് അടിപതറുകയായിരുന്നു.

യു.എ.ഇ യിലെ അൽ മദീനാ ഗ്രൂപ്പ് ചെയർമാനായ പൊട്ടങ്കണ്ടി അബ്ദുല്ല കൂത്തുപറമ്പിൽ ഇടതുപക്ഷത്തെ എൽ.ജെ.ഡി സ്ഥാനാർത്ഥി കെ.പി മോഹനനോട് 10079 വോട്ടുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്.കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച കെ.പി.മോഹനൻ സിപിഎം സ്ഥാനാർഥി കെ.കെ. ശൈലജയോടു തോറ്റിരുന്നു.

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് ഐഎൻഎല്ലിന്റ പ്രവാസി ഘടകമായ ഐഎംസിസിയുടെ ഷാർജ, യുഎഇ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു.കാസർകോട്ട് മുസ്‌ലിം ലീഗിലെ എൻ.എ നെല്ലിക്കുന്നിനോടാണ് ലത്തീഫ് മത്സരിച്ചു തോറ്റത്.13,087 വോട്ടുകൾക്കായിരുന്നു പരാജയം.

കോൺഗ്രസ്സിനായി ഉദുമയിൽ പോരിനിറങ്ങിയ ബാലകൃഷ്ണൻ പെരിയ നേരത്തെ യു.എ.ഇയിൽ ഉമ്മുൽ ഖുവൈൻ റേഡിയോയിൽ അവതാരകനായിരുന്നു.തുടർന്ന് ആകാശവാണിയിലൂടെ ശ്രോതാക്കളുടെ പ്രിയപ്പെട്ട ബാലേട്ടനായി മാറിയ ബാലകൃഷ്ണൻ പെരിയ എൽഡിഎഫിലെ കരുത്തനായ സി.എച്ച് കുഞ്ഞമ്പുവിനോട് 13,332 വോട്ടിന് പരാജയം ഏറ്റുവാങ്ങി.

ലുലു ഗ്രൂപ്പിലെ മുൻ ജീവനക്കാരനായ ശോഭ സുബിൻ യു.ഡി.എഫിനായി കയ്പമംഗലത്താണ് പോരിനിറങ്ങിയതെങ്കിലും സി.പി ഐയിലെ ഇ.ടി ടൈസനോട് 22,698 വോട്ടിനു പരാജയപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News