Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ജിദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്‌നിബാധ,സ്റ്റേഷനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു 

September 29, 2019

September 29, 2019

ജിദ്ദ: ഹറമൈന്‍ അതിവേഗ റെയില്‍വേയുടെ ജിദ്ദ സുലൈമാനിയയിലെ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്‌നിബാധ. മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹറമൈൻ റെയിൽവേ പാതയിൽ സ്‌റ്റേഷന് അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് സൗദി സമയം 12.35 നാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. അഗ്‌നിബാധ തുടരുകയാണ്.ഹെലിക്കോപ്റ്ററുകൾ ഉൾപ്പെടെയുള്ള അഗ്നിശമന സേനാ വിഭാഗങ്ങൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് വിവരം. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ആളുകളെ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് ഒഴിപ്പിക്കുന്നുണ്ട്‌.കഴിഞ്ഞ സെപ്തംബറിലാണ് ഹറമൈൻ അതിവേഗ റയിൽവേ സർവീസുകൾ ആരംഭിച്ചത്.


Latest Related News