Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ദുബായിലെ ജബൽ അലി തുറമുഖത്ത് വൻ തീപിടുത്തം

July 08, 2021

July 08, 2021

ദുബായ് : ദുബൈയിലെ ജബൽഅലി തുറമുഖത്ത് വൻ തീപിടുത്തം. യു എ ഇ സമയം രാത്രി പന്ത്രണ്ടരയോടെയാണ്  തീപിടുത്തമുണ്ടായത്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ കണ്ടയിനറിൽ നിന്നാണ് തീപിടിത്തമുണ്ടായത് എന്ന് ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. രാത്രി വലിയ സ്ഫോടനം കേട്ടതായി പരിസരവാസികൾ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തുറമുഖത്തിന്റെ പ്രവർത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

കപ്പലിലെ 130 കണ്ടെയ്നറുകളില്‍ മൂന്നെണ്ണത്തില്‍ തീപിടിക്കാവുന്ന വസ്തുക്കളായിരുന്നുവെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്‍റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി പറഞ്ഞു.14 ജീവനക്കാരാണ് കപ്പലിലുണ്ടായത്. ഇവരെ രക്ഷപെടുത്തി. അറബ് മേഖലയിലെ ഏറ്റവും വലിയതുറമുഖങ്ങളിലൊന്നാണ് ജബല്‍ അലിയിലേത്.

തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമായി എന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തുറമുഖത്തിനടുത്ത് നങ്കൂരമിട്ട ചെറു ചരക്കുകപ്പലിലെ കണ്ടയിനറിൽ നിന്നാണ് തീപടർന്നത്.

 40 മിനിറ്റിനകം തീ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. പരിക്കോ ആളപായമോ ഇല്ലെന്നും അധികൃതർ അറിയിച്ചു. യു എ ഇ സമയം രാത്രി പന്ത്രണ്ടിന് ശേഷമാണ് തീപിടിത്തമുണ്ടായത്. വൻ ശബ്ദത്തോടെ തീപടർന്നത് നഗരവാസികളെ ഏറെ നേരം ആശങ്കയിലാക്കി.


Latest Related News