Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
ഫിഫ ക്ലബ്ബ് ലോകകപ്പിനുള്ള എഴുപത് ശതമാനം ടിക്കറ്റുകളും വിറ്റുതീർന്നു

December 07, 2019

December 07, 2019

ദോഹ : ദോഹയില്‍ ഡിസംബര്‍ 11 മുതല്‍ 21 വരെ നടക്കുന്ന ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പിനുള്ള 70 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി ഖത്തര്‍ 2022 സി.ഇ.ഓ നാസിര്‍ അല്‍ ഖാതിര്‍ അറിയിച്ചു. ടിക്കറ്റ് വില്പന ഇപ്പോഴും തുടരുകയാണെന്നും ഫിഫ വെബ്സൈറ്റില്‍ ടിക്കറ്റ്‌ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങള്‍ കാണാന്‍ ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ ദോഹയില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലിവര്‍പൂള്‍, ഫ്ലാമെന്ഗോ, അല്‍ ഹിലാല്‍, ഖത്തറിലെ അല്‍ സദ്‌ തുടങ്ങിയ നിരവധി ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങൾക്ക് കാറ്റഗറി ഒന്നിൽ 100 റിയാലും കാറ്റഗറി രണ്ടിൽ 50 റിയാലും കാറ്റഗറി മൂന്നിൽ 25 റിയാലുമാണ് നിരക്ക്. സെക്കൻഡ് സെമി ഫൈനൽ മത്സരങ്ങൾക്ക് കാറ്റഗറി ഒന്നിൽ 300 റിയാലും കാറ്റഗറി രണ്ടിൽ 150 റിയാലും കാറ്റഗറി മൂന്നിൽ 75 റിയാലുമാണ് നിരക്ക്. ഫൈനൽ കാണാനുള്ള നിരക്കുകൾ യഥാക്രമം 400,200,100 റിയാൽ വീതം നൽകേണ്ടിവരും.

ഓൺലൈൻ ടിക്കറ്റ് വാങ്ങാനുള്ള ലിങ്ക് :
https://www.fifa.com/clubworldcup/organisation/ticketing/?utm_source=Google&utm_medium=search&utm_campaign=clubworldcup_2019

ഫിഫ ക്ലബ്‌ വേള്‍ഡ് കപ്പ് ടിക്കറ്റ്‌ ഉള്ളവര്‍ക്ക് മെട്രോയില്‍ യാത്ര സൗജന്യമായിരിക്കുമെന്ന്  സുപ്രീം കമ്മിറ്റി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.


Latest Related News