Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഫിഫ ക്ലബ് ലോകകപ്പ്,ടിക്കറ്റ് വില്പന ആരംഭിച്ചു

January 20, 2021

January 20, 2021

ദോഹ : ഫെബ്രുവരി നാലിന് ദോഹയിൽ  ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെന്‍റ ഒാണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിസ കാര്‍ഡുള്ളവര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിക്കുക. ജനുവരി 21 വരെയാണ് വിസ കാര്‍ഡുള്ളവര്‍ക്കുള്ള പ്രീസെയില്‍ നടക്കുന്നത്. FIFA.com/tickets എന്ന വെബ്സൈറ്റില്‍ ജനുവരി 21 രാത്രി 12.00 വരെയായിരിക്കും പ്രീ സെയില്‍ ലഭ്യമാവുക. ഫിഫയുടെ ഔദ്യോഗിക പെയ്മെന്‍റ് സര്‍വിസ് പങ്കാളികളാണ് വിസ. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് എന്ന ക്രമത്തിലാണ് ടിക്കറ്റുകള്‍ നല്‍കുകയെന്ന് ഫിഫ അറിയിച്ചു. കാറ്റഗറി മൂന്നില്‍ 10 റിയാല്‍ മുതല്‍ കാറ്റഗറി ഒന്നില്‍ 300 വരെയാണ് ടിക്കറ്റ് നിരക്ക്. കോവിഡ്-19 പശ്ചാത്തലത്തില്‍ ടൂര്‍ണമെന്‍റിെന്‍റ ഭാഗമാകുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കും. കോവിഡ്-19മായി ബന്ധപ്പെട്ട മറ്റു വിവരങ്ങളെല്ലാം FIFA.comല്‍ ലഭ്യമാണ്.ഫെബ്രുവരി നാലിന് ദോഹ സമയം വൈകീട്ട് അഞ്ചിന് അല്‍റയ്യാനിലെ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലായിരിക്കും ആദ്യ മത്സരം.

ഫൈനല്‍ മത്സരം ഫെബ്രുവരി 11ന് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിൽ നടക്കും.. രാത്രി ഒമ്ബതുമണിക്കാണ് ഫൈനല്‍ കിക്ക്ഓഫ്. 2021 ഫെബ്രുവരി ഒന്നു മുതല്‍ 11 വരെയാണ് ടൂര്‍ണമെന്‍റ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. നേരത്തെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം കൂടി പട്ടികയിലുണ്ടായിരുന്നെങ്കിലും ഒന്നാം റൗണ്ട് മത്സരം റദ്ദാക്കിയതിനാല്‍ വേദി ഒഴിവാക്കുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News