Breaking News
അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ |
നാട്ടിലേക്ക് മടങ്ങാൻ യു.എ.ഇയിൽ നിന്നും എംബസി വഴി രജിസ്റ്റർ ചെയ്ത മലയാളികൾ കുറവ്,ഭൂരിഭാഗവും രജിസ്റ്റർ ചെയ്തത് നോർക്കയിൽ മാത്രം 

May 03, 2020

May 03, 2020

ദുബായ് : യു.എ.ഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ശനിയാഴ്ച രാത്രി വരെ ഒന്നരലക്ഷത്തിലധികം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തതായി ദുബായ് കോൺസുലേറ്റ് അറിയിച്ചു. 157,000 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇവരിൽ 55 ശതമാനവും മലയാളികളാണ്.

കുറഞ്ഞ വരുമാനക്കാരായ സാധാരണ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചവരിൽ കൂടുതലും- 40 ശതമാനം.വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫണലുകളാണ് 20 ശതമാനം.തൊഴിൽ രഹിതരായ ശരാശരി 20 ശതമാനം പേരും നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദുബായ് കോൺസുലേറ്റിലെ പ്രസ്സ് ആൻഡ് ഇൻഫർമേഷൻ കോൺസുൽ നീരജ് അഗർവാൾ പ്രാദേശിക പത്രത്തെ അറിയിച്ചു.

'ഉത്തർ പ്രദേശ്,തെലുങ്കാന,ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ പേർ ഇനിയും രജിസ്റ്റർ ചെയ്യാനുണ്ടെന്നാണ് കരുതുന്നത്.അതുകൂടി വന്നാൽ ഈ സംഖ്യ ഇനിയും ഉയരും. അപേക്ഷകരിൽ പത്തു ശതമാനം സന്ദർശക വിസയിൽ യു.എ.ഇ യിൽ എത്തിയവരാണ്. വളരെ ചെറിയ ശതമാനം ഗർഭിണികളായ സ്ത്രീകളും രോഗികളും മാത്രമാണ് ഇതുവരെ അപേക്ഷകരായി ഉള്ളത്.'-അദ്ദേഹം പറഞ്ഞു.

ഇതിനിടെ,398,000 വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തതായി നോർക്ക അറിയിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും യു.എ.ഇയിൽ നിന്നുള്ളവരാണെന്നും 175,423 പേരാണ് യു.എ.ഇയിൽ നിന്ന് മാത്രം രജിസ്റ്റർ ചെയ്തതെന്നും നോർക്ക അറിയിച്ചു.അതായത് യു.എ.ഇയിലെ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്ത മൊത്തം ഇന്ത്യക്കാരുടെ അത്ര തന്നെ മലയാളികൾ നോർക്ക വഴി മാത്രം യു.എ.ഇ യിൽ നിന്ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 175,423 മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തപ്പോൾ യു.എ.ഇയിൽ നിന്നും ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 80,000ത്തിൽ താഴെ മാത്രമാണ്. 

അതേസമയം,കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വറന്റൈൻ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള വിവര ശേഖരണം മാത്രമാണ് നോർക്ക രജിസ്‌ട്രേഷൻ വഴി നടത്തുന്നത്. വിദേശത്ത് നിന്നും മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഓരോ ഗൾഫ് രാജ്യങ്ങളിലെയും എംബസികളായിരിക്കും നിർവഹിക്കുക.ഇതിനുള്ള മുൻ്ഗണന കണക്കാക്കുന്നതും എംബസികളിലെ രജിസ്‌ട്രേഷൻ വഴിയായിരിക്കും. അതുകൊണ്ടുതന്നെ നോർക്കയിൽ രജിസ്റ്റർ ചെയ്ത നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും എംബസി രജിസ്‌ട്രേഷനും പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്.

വിവിധ ഗൾഫ് രാജ്യങ്ങളുടെ ലിങ്കുകൾ പൂർണ രൂപത്തിൽ  ചുവടെ ചേർത്തിട്ടുണ്ട്.

ഖത്തർ 

https://docs.google.com/forms/d/e/1FAIpQLSftPP5rNta6ZGPih37Os4AqbZnjwCpkIWCbpguTVyRdeADI7w/viewform  

സൗദി അറേബ്യ 

https://docs.google.com/forms/d/e/1FAIpQLSc_yyVAYPD-VYH98RNOWZkDkGKVsf34qnu0oGoLdtts3RG7_Q/viewform  

യു.എ.ഇ 

https://www.cgidubai.gov.in/covid_register/  

കുവൈത്ത് 

https://indembkwt.com/eva/  

ഒമാൻ 

https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuFFdB-Au_qxauEzaTzYQ/viewform  

ബഹ്‌റൈൻ 

https://docs.google.com/forms/d/e/1FAIpQLScDg2kCuhQ4LPo2zwEYXwNXNeDcAR-22IM0wJCAK4Ok0emo4Q/viewform  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News