Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
സൗദിയിലേക്ക് പ്രവേശന വിലക്ക് തുടരുമ്പോഴും ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതായി റിപ്പോർട്ട് 

March 09, 2021

March 09, 2021

ജിദ്ദ : ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ളവർക്കുള്ള യാത്രാനിയന്ത്രണം നീക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും സൗദിയിൽ കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മലയാളികൾക്ക് ഇത്തരത്തിൽ കുടുംബ സന്ദർശക വിസകൾ ലഭിച്ചതായി സൗദിയിലെ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ അടുത്ത ദിവസം തന്നെ വിസ ലഭിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.ഓൺലൈൻ വഴി തന്നെ ചേംബർ അറ്റസ്‌റ്റേഷനും പൂർത്തിയാക്കാം.

 

ഡൽഹിയിലെ സൗദി റോയൽ എംബസിയിൽ നിന്ന് മാത്രമാണ് വിസ സ്റ്റാമ്പ് ചെയ്യുന്നത്.മുംബൈ കോൺസുലേറ്റിൽ സ്റ്റാമ്പിങ് തുടങ്ങിയിട്ടില്ലെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ പ്രാദേശിക പത്രത്തെ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെ പലർക്കും വിസ സ്റ്റാമ്പ് ചെയ്ത് ലഭിച്ചിട്ടുണ്ട്.മലയാളികളടക്കം നിരവധി പേർക്ക് ഫാമിലി വിസിറ്റ് വിസ ഇഷ്യു ചെയ്തിട്ടുമുണ്ട്.ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിസാ സ്റ്റാമ്പിങ് പുനരാരംഭിച്ചതായി ഈ മാസം ആദ്യം ഡൽഹി എംബസിയെ ഉദ്ധരിച്ച് വാർത്തകൾ ഉണ്ടായിരുന്നു.എല്ലാ തരം വിസകളുടെയും സ്റ്റാമ്പിങ് സൗദി റോയൽ എംബസിയിൽ നടക്കുമെന്നായിരുന്നു റിപ്പോർട്ട്.അതേസമയം,കഴിഞ്ഞയാഴ്ച മാത്രമാണ് ഫാമിലി വിസിറ്റ് വിസകൾ കൂടുതലായി ലഭിച്ചു തുടങ്ങിയത്.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ ഇല്ലാത്തതിനാൽ വിസ സ്റ്റാമ്പ് ചെയ്തു കിട്ടുന്നവർ ബഹ്‌റൈൻ,ഒമാൻ,നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ വഴി സൗദിയിലേക്ക് വരേണ്ടി വരും.കോവിഡ് കേസുകൾ രൂക്ഷമായി തുടരുന്ന ഇന്ത്യ,യു.എ.ഇ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് സൗദിയിൽ പ്രവേശന വിലക്ക് തുടരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user

 


Latest Related News