Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വാഹന വിപണിയിലെ ഇടിവ്,കണക്കുകൾ ഇങ്ങനെ

September 01, 2019

September 01, 2019

മാരുതിക്ക് പിന്നാലെ മഹീന്ദ്രയും; പൊതുമേഖല സ്ഥാപനമായ സ്‌കൂട്ടേര്‍സ് ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ അടച്ചു പൂട്ടുന്നു. 


ന്യുഡൽഹി : കാര്‍ വിപണിയില്‍ മാരുതി സുസുക്കി കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വില്‍പനയിലും വൻ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തില്‍ മാത്രം വില്‍പനയില്‍ 25 ശതമാനത്തിന്റെ ഇടിവ് ഉണ്ടായെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കമ്പനി 2018 ഓഗസ്റ്റില്‍ വിറ്റ കാറുകളുടെ എണ്ണം 48,324. അതേസമയം, 2019 ഓഗസ്റ്റില്‍ 36,085 കാറുകള്‍ മാത്രമാണ് വിറ്റുപോയത്. ഓഗസ്റ്റില്‍ കമ്പനിയുടെ കാര്‍ വില്‍പനയിലുണ്ടായ ഇടിവിനെക്കുറിച്ച് മഹീന്ദ്ര ആന്റ് മഹന്ദ്ര പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
 

മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനങ്ങള്‍, കാര്‍, വാന്‍ തുടങ്ങിയവയില്‍ ഓഗസ്റ്റ് മാസം ആകെ വിറ്റുപോയത് 13,507 എണ്ണം മാത്രമാണ്. എന്നാല്‍, ഇത്തരം വാഹനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 19,758 എണ്ണം വിറ്റിരുന്നു. അതായത് ഈ വാഹനങ്ങളുടെ വില്‍പനയില്‍ മാത്രം 32 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിക്ക്  വില്‍പനയിലുണ്ടായ ഇടിവ് ഓഗസ്റ്റില്‍ മാത്രം 32.7 ശതമാനമാണ്.സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല ഞെരുങ്ങുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് മാസത്തില്‍ മാത്രം വില്‍പനയില്‍ സംഭവിച്ച ഇടിവിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് രാജ്യത്തെ കാര്‍ നിര്‍മ്മാണ ഭീമനായ മാരുതി സുസുകി.

മാരുതിയുടെ 1,06,413 കാറുകള്‍ മാത്രമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. 2018 ഓഗസ്റ്റില്‍ മാരുതി സുസുക്കി 1,58,189 കാറുകള്‍ വിറ്റിരുന്നതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇതിനിടെ,രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്നും ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നും പൊതുമേഖല സ്ഥാപനമായ സ്‌കൂട്ടേര്‍സ് ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ അടച്ചു പൂട്ടാനൊരുങ്ങുകയാണ്. ഒരു കാലത്തെ ആവേശമായിരുന്ന ലാംബ്രട്ട സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്ന കമ്പനിയാണ് സര്‍ക്കാര്‍ അടച്ചുപൂട്ടുന്നത്.

നിര്‍മ്മാണ പ്ലാന്റുകളും യന്ത്രങ്ങളും വിറ്റ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി ബ്ലൂംബെര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതല്ലെങ്കില്‍ കമ്പനിയുടെ പേരിലുള്ള നിഷ്‌ക്രിയ ആസ്തികള്‍ വിറ്റ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവില്‍ വിക്രം എന്ന പേരില്‍ മുച്ചക്ര വാഹനങ്ങളാണ് കമ്പനിയില്‍ നിര്‍മ്മിക്കുന്നത്. 97.7% ഓഹരികളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത്.

ഇന്ത്യയില്‍ വിജയ് സൂപ്പറെന്ന പേരിലും ആഗോളതലത്തില്‍ ലാംബ്രട്ടയെന്ന പേരില്‍ 1975ലാണ് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്. ആകെ 66 കോടി രൂപ കടത്തിലാണ് കമ്പനി. 2018-2019 വര്‍ഷത്തില്‍ 4.6 കോടി രൂപയാണ് നഷ്ടം.


Latest Related News