Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫിൽ നിന്നും മുസ്‌ലിംകൾ നാട്ടിലേക്കയക്കുന്ന പണം ബാങ്കുകൾ തടഞ്ഞുവെക്കുന്നുവെന്ന് വ്യാജ പ്രചാരണം 

December 25, 2019

December 25, 2019

ദോഹ : ഗൾഫിലെ മണി എക്സ്ചേഞ്ചുകളിൽ നിന്നും മുസ്‌ലിം പേരുകളിൽ നാട്ടിലേക്കയക്കുന്ന പണം തടഞ്ഞുവെക്കുകയാണെന്ന വാർത്ത വ്യാജം. 'ന്യൂസ്‌റൂം' നടത്തിയ വിശദമായ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം വാട്സ്ആപ്പിൽ പ്രചരിച്ച ശബ്ദ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്. ഗൾഫിൽ നിന്നും റിയാസ് എന്ന പേരിലുള്ള മലയാളി കേരളത്തിലെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കയച്ച പണം ഇതുവരെ ക്രെഡിറ്റ് ആയില്ലെന്നും ഇന്ത്യയിലെ മുസ്‌ലിംകൾ നാട്ടിലേക്കയക്കുന്ന പണം ബാങ്കുകൾ തടഞ്ഞുവെക്കുകയാണെന്ന എക്സ്ചേഞ്ച് ജീവനക്കാരന്റെ മറുപടിയുമാണ് ശബ്ദസന്ദേശമായി പ്രചരിക്കുന്നത്.ഇയാൾ മണിഎക്സ്ചേഞ്ച്‌ ജീവനക്കാരനുമായി സംസാരിക്കുന്നതിന്റെ വിശദമായ ശബ്ദസന്ദേശമാണ് ഗൾഫ് മലയാളികളെ പരിഭ്രാന്തരാരാക്കുന്ന തരത്തിൽ പ്രചരിക്കുന്നത്.

ബഹ്‌റൈനിലെ ഒരു മണി എക്സ്ചേഞ്ചിൽ നിന്നുള്ള ശബ്ദ സന്ദേശമാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്നും തത്കാലം പണമയക്കാൻ സാങ്കേതിക തടസ്സം നേരിട്ട ജീവനക്കാരൻ ഇന്ത്യയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് ഇടപാടുകാരെ വഞ്ചിക്കുകയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ദോഹയിലെ വിവിധ മണിഎക്സ്ചേഞ്ച്‌ ഉടമകളും ഇക്കാര്യം സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് എവിടേക്കും പണമയക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെ പണമിടപാടുകൾ നടക്കുന്നതായും ദോഹയിലെ പ്രമുഖ മണി എക്സ്ചേഞ്ച് അധികൃതർ ന്യൂസ്‌റൂമിനോട് പറഞ്ഞു.അതേസമയം,ബാങ്ക് അക്കൗണ്ടുകളിലേക്കല്ലാതെ പണമയക്കുമ്പോൾ സംശയകരമായ സാഹചര്യങ്ങളിൽ കാലതാമസം നേരിടാറുണ്ട്. പലപ്പോഴും സംശയകരമായ ഇടപാടുകൾ നടത്തുന്നവരുടെ പേരോ മേൽവിലാസവുമോ ആയി ഏതെങ്കിലും തരത്തിൽ സാമ്യതയുള്ളവർക്ക് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ നേരിടാറുള്ളത്.

മാസാവസാനമായതു കൊണ്ട് ശമ്പളം ലഭിച്ചാൽ എങ്ങനെ പണമയക്കുമെന്ന ആശങ്കയിലായിരുന്നു ശബ്ദ സന്ദേശം ലഭിച്ച പല മലയാളികളും. ഇന്ത്യയിൽ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തിൽ പെട്ടവർ വലിയ ആശങ്കയിൽ കഴിയുന്നതിനിടെയാണ് ഇത്തരത്തിലൊരു ശബ്ദസന്ദേശം പലർക്കും ലഭിച്ചത്.

ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ വാട്സ് ആപ്പിൽ  ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളായിട്ടില്ലാത്തവർ 662 00 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News