Breaking News
ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ |
വ്യാജപ്രചരണം വിശ്വസിക്കരുത്,ഖത്തറിലെ സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ തുടരുമെന്ന് മന്ത്രാലയം

February 11, 2021

February 11, 2021

ദോഹ : കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഖത്തറിലെ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെക്കുന്നതായുള്ള വാർത്തകൾ വിശ്വസിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൂർണമായും ഓൺലൈൻ പഠനത്തിലേക്ക് മാറുകയാണെന്ന വാർത്തകൾ തെറ്റാണെന്നും എല്ലാ സ്‌കൂളുകളിലും നേരിട്ടുള്ള ക്‌ളാസ്സുകൾ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ക്ലാസുകൾ ഉടൻ നിർത്തലാക്കുമെന്ന് കഴിഞ്ഞ ദിവസം അറബിക് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രാലയം ട്വിറ്ററിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

"ഇപ്പോഴുള്ള രീതിയിൽ ക്‌ളാസ്സുകൾ തുടരും. മറിച്ചു തീരുമാനമെടുത്തതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്," മന്ത്രാലയം ട്വീറ്റ് ചെയ്തു.

അമ്പത് ശതമാനം കുട്ടികൾ സ്കൂളിൽ ഹാജരാകുന്ന ക്ലാസ്സുകളാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പല രക്ഷിതാക്കളും ഖത്തറി സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായി പ്രതികരിച്ചു. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന തീരുമാനമാണ് അധികാരികൾ എടുത്തതെന്നും പല സ്‌കൂളുകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News