Breaking News
ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു |
കേരളത്തിൽ നിന്ന് ദോഹയിലേക്ക് വിമാന സർവീസുകളില്ല,പ്രചരിക്കുന്നത് വ്യാജവാർത്ത 

May 25, 2020

May 25, 2020

ദോഹ : കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിന് മെയ് 29 മുതൽ കേരളത്തിൽ നിന്നും ദോഹയിലേക്ക് വിമാനസർവീസുകൾ തുടങ്ങുന്നതായി വ്യാജവാർത്ത പ്രചരിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രമാണ് തെറ്റിദ്ധരണയുണ്ടാക്കുന്ന തരത്തിൽ ദോഹയിൽ നിന്നും ഇത്തരമൊരു വാർത്ത നൽകിയത്.വന്ദേഭാരത് മിഷന്റെ ഭാഗമായി അടുത്ത ഘട്ടത്തിൽ ദോഹയിലേക്ക് അഞ്ച് സർവീസുകൾ ഷെഡ്യുൾ ചെയ്ത സാഹചര്യത്തിൽ എയർഇന്ത്യ എക്സ്പ്രസിന്റെ യാത്രാവിവരങ്ങൾ അടങ്ങിയ പട്ടികയിൽ ഖത്തറിലേക്ക് പോകുന്ന വിമാനങ്ങളുടെ വിവരങ്ങൾ നൽകാറുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രം ഇത്തരത്തിൽ വാർത്ത നൽകിയതെന്നാണ് സൂചന. 

ഇന്ത്യയിൽ രാജ്യാന്തര വിമാനസർവീസുകൾ എപ്പോൾ മുതൽ തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ ജൂൺ പതിനഞ്ചു മുതൽ ഘട്ടം ഘട്ടമായി മാത്രം രാജ്യാന്തര സർവീസുകൾ അനുവദിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം,ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതിന് ഖത്തറിലെ ബന്ധപ്പെട്ട അധികൃതരുടെ അനുമതി ആവശ്യമാണ്.ഇക്കാര്യത്തിൽ ഖത്തറും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഖത്തർ എയർവേയ്‌സ് വിവിധ രാജ്യങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ടെങ്കിലും ഖത്തരികൾക്ക് മാത്രമാണ് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നത്. ഈ സാഹചര്യത്തിൽ മെയ് 29 മുതൽ കേരളത്തിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് ദോഹയിലേക്ക് സർവീസുകൾ തുടങ്ങുന്നുവെന്ന തരത്തിൽ അടിസ്ഥാനരഹിതമായ വാർത്ത നൽകിയത് ജനങ്ങളിൽ വലിയ തോതിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള എയർ ഇന്ത്യ-എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ  കേരളത്തിൽ നിന്നും യാത്രക്കാരില്ലാതെയാണ് ദോഹയിലേക്ക് എത്തുക.ദോഹയില്‍ നിന്നും അഞ്ച് സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. 29 ന് കണ്ണൂരിലേക്കാണ് ആദ്യ സര്‍വീസ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 01.15 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് കണ്ണൂരെത്തും. രണ്ടാമത്തെ വിമാനം മുപ്പതാം തിയതി ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും. ജൂണ്‍ രണ്ടിന് ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെടുന്ന  വിമാനം ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും.ജൂണ്‍ മൂന്നിന് തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനം ഉച്ച തിരിഞ്ഞ് 3.45 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിന് തിരുവനന്തപുരത്തെത്തും.ജൂണ്‍ നാലിന് വീണ്ടും കണ്ണൂരിലേക്കാണ് അഞ്ചാമത്തെ സര്‍വീസ്.ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി എട്ടിന് കണ്ണൂരെത്തും.കണ്ണൂരിലേക്കും കൊച്ചിയിലേക്കും രണ്ടും തിരുവനന്തപുരത്തേക്ക് ഒരു സർവീസുമുള്ളപ്പോൾ കോഴിക്കോട്ടേക്ക് മൂന്നാം ഘട്ടത്തിൽ സർവീസുകളൊന്നുമില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News