Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ ഓൺഅറൈവൽ വിസയിലുള്ളവർ ജൂലൈ 21ന് മുമ്പ് രാജ്യം വിടണമെന്ന് തെറ്റായ വാർത്ത : ഇംഗ്ലീഷ് പോർട്ടൽ വാർത്ത പിൻവലിച്ചു 

July 15, 2020

July 15, 2020

ദോഹ : ഖത്തറിൽ ഓൺ അറൈവൽ വിസയിലോ മറ്റു സന്ദർശക വിസയിലോ എത്തിയവർ ജൂലൈ 21നകം രാജ്യം വിട്ടില്ലെങ്കിൽ തുടർന്നുള്ള ഓരോ ദിവസവും 200 ഖത്തർ റിയാൽ വീതം പിഴയടക്കേണ്ടിവരുമെന്ന തരത്തിൽ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ വെട്ടിലായി.ഖത്തറിലെ പ്രമുഖമായ ഒരു സ്വകാര്യ ഓൺലൈൻ പോർട്ടലിനു സംഭവിച്ച പിഴവാണ് യാതൊരു അന്വേഷണവും കൂടാതെ ചില മലയാളം ഓൺലൈൻ പോർട്ടലുകൾ കൂടാതെ മൊഴിമാറ്റി നൽകിയത്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ന്യൂസ്‌റൂം ഖത്തർ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.ആദ്യം വാർത്ത നൽകിയ ഇംഗ്ലീഷ് പോർട്ടലിനെ ഇക്കാര്യം അറിയിച്ചതോടെ അവർ വാർത്ത പിൻവലിച്ചിട്ടുണ്ട്.

അതേസമയം,ബിസിനസ് വിസയിലോ കുടുംബ സന്ദർശന വിസയിലോ ടൂറിസ്റ്റ് വിസയിലോ രാജ്യത്തെത്തിയവർ വിസ പുതുക്കേണ്ടത് നിർബന്ധമാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ സന്ദർശക വിസയിൽ ഖത്തറിൽ കഴിയുന്ന നിരവധി പേരാണ് അടിസ്ഥാനരഹിതമായ വാർത്തയുടെ പേരിൽ കഴിഞ്ഞ ദിവസം ആശങ്കയിലായത്.എന്നാൽ ന്യൂസ്‌റൂം നടത്തിയ വിശദമായ അന്വേഷണത്തിൽ വാർത്ത സത്യമല്ലെന്നു വെളിപ്പെടുത്തിയിട്ടും വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ തങ്ങൾ നൽകിയ വാർത്തയെ ന്യായീകരിച്ച് മലയാളത്തിലെ ഒരു വാർത്താപോർട്ടൽ രംഗത്തെത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News