Breaking News
ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ |
ഖത്തർ മലയാളികളുടെ ശ്രദ്ധയ്ക്ക്, ഈ സന്ദേശം വ്യാജമാണ്

May 07, 2020

May 07, 2020

ദോഹ : ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ എംബസി നടത്തിവരുന്ന ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. എംബസി നേരത്തെ ശേഖരിച്ച വിവരങ്ങൾ നഷ്ടപ്പെട്ടുവെന്നും അതിനാൽ നാട്ടിലേക്ക് പോകാൻ നേരത്തെ രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യണമെന്നുമാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. വാട്സ്ആപ്പ് വഴിയാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശം  വ്യാജമാണെന്ന് ഇന്ത്യൻ അംബാസിഡർ പി.കുമരൻ ന്യൂസ് ‌റൂമിനെ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ എംബസി കഴിഞ്ഞയാഴ്ചയാണ് പ്രത്യേക ലിങ്ക് വഴി സൗകര്യം ഒരുക്കിയത്. ഇതിനു പിന്നാലെ 40,000 ലധികം പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിനെ തുടർന്ന് താൽകാലികമായി നിർത്തിവെച്ച രജിസ്‌ട്രേഷൻ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ നേരത്തെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ആരും വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.

ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കായി ലിങ്ക് താഴെ: 

https://docs.google.com/forms/d/e/1FAIpQLScYgQkLLvA0GvHh5dm_QEDSzqI6S8TuYGJ49JsByTnOlZ6EcA/viewform  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.         


Latest Related News