Breaking News
സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ |
എം.എ.യുസുഫ് അലിയുടെ പേരിൽ വ്യാജ പരസ്യം  

September 13, 2019

September 13, 2019

ദുബായ് : പ്രമുഖ മലയാളി വ്യവസായി എം.എ.യുസുഫ് അലിയുടെ പേരിൽ ഫേസ്‌ബുക്കിൽ സ്‌പോൺസേർഡ് പരസ്യം.ഇന്ത്യൻ വ്യവസായിയായ യുസുഫ് അലി തന്റെ ബിസിനസ് രഹസ്യം വെളിപ്പെടുത്തുന്നു എന്ന മുഖവുരയോടെയാണ് ബിറ്റ്‌കോയിനിൽ നിക്ഷേപിക്കാൻ യുസുഫ് അലി പറഞ്ഞതായി വ്യാജ പരസ്യം പ്രത്യക്ഷപ്പെട്ടത്.വിൻ ബിഫോർ എവരിതിങ് എന്ന പേരിലുള്ള പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. രഹസ്യ സ്വഭാവമുള്ള കാര്യം വെളിപ്പെടുത്തിയതിനാൽ എം.എ.യൂസുഫ് അലി നിയമക്കുരുക്കിലാണെന്നും അതേസമയം സത്യസന്ധമായി കാര്യം വെളിപ്പെടുത്തിയതിന് രാഷ്ട്രം അദ്ദേഹത്തെ പ്രശംസിക്കുകയാണെന്നും പരസ്യത്തിൽ പറയുന്നുണ്ട്.എന്നാൽ വിൻ ബിഫോർ എവരിതിങ് എന്ന പേജിൽ നിന്ന് ഇപ്പോൾ പരസ്യം നീക്കം ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയിൽ നിരവധി ആളുകളെ സമ്പന്നരാക്കിയ രഹസ്യ നിക്ഷേപ പദ്ധതി യുസുഫ് അലി വെളിപ്പെടുത്തിയെന്നാണ് ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നത്.ദുബായിലെ പ്രമുഖ ദിനപത്രമായ ഗൾഫ് ന്യൂസിൽ അദ്ദേഹം ഇത് സംബന്ധിച്ച അഭിമുഖം നൽകിയെന്നും ഫേസ്‌ബുക്കിൽ പറയുന്നു.ബിറ്റ് കോയിൻ നിക്ഷേപത്തിലൂടെ കോടികൾ സമ്പാദിക്കാൻ കഴിയുന്ന ബിറ്റ്‌കോയിൻ എവലിയൂഷൻ എന്ന ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിന്റെ രഹസ്യങ്ങളും നേട്ടങ്ങളും യുസുഫ് അലി അഭിമുഖത്തിൽ വെളിപ്പെടുത്തിയെന്നാണ് തട്ടിപ്പുകാർ അവകാശപ്പെടുന്നത്.

ബിറ്റ്‌കോയിൻ ഇടപാട് നടത്തുന്ന ചില തട്ടിപ്പ് സംഘങ്ങളാവാം വ്യാജ പരസ്യത്തിന് പിന്നിലെന്നാണ് സൂചന 

 


Latest Related News