Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
കുവൈത്തിൽ സമീപ ഭാവിയിൽ ശക്തമായ ഭൂചലനമുണ്ടാകുമെന്ന് മുന്നറിയിപ്പ് 

December 29, 2019

December 29, 2019

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സമീപ ഭാവിയിൽ അതി ശക്തമായ ഭൂകമ്പത്തിനു സാധ്യതയുള്ളതായി പ്രമുഖ ഭൂഗർഭ ശാസ്ത്ര വിദഗ്ദ ഡോ. ഫെറിയൽ ബൊർബി  മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഇടക്കിടെ സംഭവിക്കുന്ന ചെറിയ ഭൂചലനങ്ങളോ അയൽരാജ്യങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പത്തെ തുടർന്ന് അനുഭവപ്പെടുന്ന പ്രകമ്പനമോ ഇതിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും അവർ വ്യക്തമാക്കി. കുവൈത്തിലെ അൽ റാഇ അറബ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

ഇറാനോട്‌ ചേർന്നു കിടക്കുന്ന സുവ്‌റോസ് വലയത്തിനു സമീപമാണു കുവൈത്തിന്റെ ഭൂമി ശാസ്ത്രപരമായ സ്ഥാനം. ഈ മേഖലയിൽ ചെറുതോ ഇടത്തരമോ ആയ നിരവധി ഭൂകമ്പങ്ങൾ ഈയിടെ ആവർത്തിക്കുന്നത്  സമീപ ഭാവിയിൽ ഉണ്ടായേക്കാവുന്ന ശക്തവും വിനാശകരവുമായ ഭൂകമ്പത്തിന്റെ മുന്നറിയിപ്പാണെന്നും അവർ വ്യക്തമാക്കി. ഭൂകമ്പത്തെ തടുക്കുന്നതിനു നിലവിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ലെങ്കിലും ഭൂകമ്പം കൊണ്ടുണ്ടാകുന്ന അപകടസാധ്യതകൾ കുറക്കാൻ കഴിയുമെന്നും ഡോ. ഫെറിയൽ ബൊർബി പറഞ്ഞു. ഇതിനായി എഞ്ചിനീയറിംഗ് രൂപകൽപനകൾ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ രൂപകൽപന ചെയ്യുക, ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോഴും അതിനുശേഷവുമുള്ള അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനു ജനങ്ങൾക്കിടയിൽ അവബോധം വളർത്തുക മുതലായ മാർഗങ്ങൾ  സ്വീകരിക്കണം.


ഭൂകമ്പത്തിന്റെ അപകട സാധ്യതകളിൽ നിന്ന് കുവൈത്ത് സുരക്ഷിതമാണെന്നാണു പൊതുവായി വിശ്വസിക്കപ്പെടുന്നത്‌. ആധുനിക കുവൈത്തിന്റെ  ചരിത്രത്തിൽ ശക്തവും വിനാശകരവുമായ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നത്‌ മാത്രമാണു ഇതിന് അടിസ്ഥാനം.അതേസമയം, 1997 മാർച്ച് മുതൽ രാജ്യത്ത്‌ പ്രവർത്തനമാരംഭിച്ച ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിൽ ഇടത്തരവും ചെറിയതുമായ നിരവധി ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പ്രഭവ കേന്ദ്രങ്ങൾ പലതും കുവൈത്തിനകത്തോ അല്ലെങ്കിൽ സാഗ്രോസ് ബെൽട്ടിന്റെ പരിധിയിലുള്ളതും കുവൈത്തിനോട്‌ ചേർന്ന് കിടക്കുന്നതുമായ തെക്ക് പടിഞ്ഞാറൻ ഇറാൻ , ഇറാഖ് എന്നീ രാജ്യങ്ങളിലുമാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. പ്രാചീന കുവൈത്തിന്റെ ഭൗമശാസ്ത്ര ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങളിലും രാജ്യം ഭൂകമ്പ സാധ്യതയുള്ള മേഖലയായി പ്രതിപാദിച്ചിട്ടുണ്ട്‌. ഭൂഗർഭ ജലസംഭരണികളിൽ നിന്നുള്ള എണ്ണ ഖനനം ചില സാഹചര്യങ്ങളിൽ ഭൂകമ്പത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ തെളിയിക്കപ്പെട്ടിട്ടുണ്ട്

ബുർഗാൻ മനഖിഷ്, അഹ്മദി, ബഹ്‌റ, സബ്രിയ, റൗദത്തൈൻ തുടങ്ങിയ  രാജ്യത്തെ പ്രമുഖ എണ്ണപ്പാടങ്ങളിൽ രൂപപ്പെട്ട വലിയ ഗോളാകൃതിയിലുള്ള മടക്കുകൾ 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഭൂചലനങ്ങൾ മൂലമാണെന്നും ബൊർബി സൂചിപ്പിച്ചു. 2019 ൽ കബദ്‌ , ദക്ഷിണ കുവൈത്ത്‌ മേഖലകളിലും റൗദത്തൈൻ പ്രദേശങ്ങളിലും 3.1, 3.4 തീവ്രതയിൽ നിരവധി തവണ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്‌. 2017 നവംബർ 12 ന് ഇറാൻ-ഇറാഖ് അതിർത്തിയിലെ കെർമൻഷാ പ്രദേശത്ത് നിരവധി ആൾ നാശത്തിനു കാരണമായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കുവൈത്തിൽ നിന്നും കേവലം 600 കിലോമീറ്റർ മാത്രം അകലെയാണെന്നും അവർ ഓർമ്മിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News