Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കോവിഡ് 19 : ലോക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങിയവർക്ക് പിഴയില്ലാതെ വിസ പുതുക്കാമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം 

March 31, 2020

March 31, 2020

ദോഹ : കോവിഡ് വ്യാപനമുണ്ടാക്കിയ പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ കുടുങ്ങിയവർക്ക് താമസ വിസ പുതുക്കാൻ സൗകര്യമൊരുക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.  തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.. തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയവുമായി ഏകോപിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം  പറഞ്ഞു. കൊറോണ പ്രതിസന്ധികൾ കാരണം ഖത്തറിലേക്ക് മടങ്ങാൻ കഴിയാത്തവരുടെ കാര്യമാണ് പരിഗണിക്കുക. അത്തരം തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റുകൾ തനിയെ പുതുക്കുകയും പ്രതിസന്ധി അവസാനിക്കുമ്പോൾ അവർക്ക് പിഴയില്ലാതെ ഖത്തറിലേക്ക് വരാനും സാധിക്കും. 

ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്​സൈറ്റ്​ വഴിയോ മെട്രാഷ് 2 ആപ്പ് മുഖേനയോ എല്ലാതരം വിസകളും പുതുക്കാം. വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഈ വിവരങ്ങള്‍ ബാധകമാണ്. 

തൊഴിലാളികൾക്ക് പരാതികൾ അറിയിക്കാൻ ഹോട് ലൈൻ നമ്പർ 

തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നതിനായി ഭരണ വികസന തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം പുതിയ ഹോട്ട്‌ലൈൻ ആരംഭിച്ചു.92727 ആണ് നമ്പർ.

തൊഴിലാളികൾക്ക്  അവരുടെ ക്യുഐഡി നമ്പറുകൾക്ക് ശേഷം 5 ചേർത്ത് ടെക്സ്റ്റ് മെസ്സേജ് അയക്കാം. അതില്ലാത്തവർക്ക് വിസ നമ്പർ ഉപയോഗിക്കാം. വിവിധ രാജ്യങ്ങളിൽ  നിന്നുള്ള തൊഴിലാളികളുടെ പ്രശ്നങ്ങൾ വിവിധ ഭാഷയിൽ കേൾക്കുന്നതിനാണ് പുതിയ സേവനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഹസന്‍ അല്‍ ഉബൈദലി വ്യക്തമാക്കി.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News