Breaking News
ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
തിരുവനന്തപുരം കല്ലറ സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണു മരിച്ചു

September 08, 2019

September 08, 2019

ജുബൈല്‍: പ്രഭാത പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ജുബൈല്‍ പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസര്‍ കല്ലറ കുറിഞ്ഞിലക്കാട് പ്ലാവില പുത്തന്‍വീട്ടില്‍ ഹുസൈന്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച സുബ്ഹി നമസ്കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

15 വര്‍ഷമായി പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു.നാരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ സലീന നേരത്തേ ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ ഡേ കെയര്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. മക്കള്‍: ആമിന, മറിയം, അബ്ദുല്ല, റഹ്മ. സഹോദരങ്ങള്‍: അബ്ദുല്‍ ഹലീം മൗലവി, റഫീഖ് (ഖഫ്ജി), അബ്ദുല്‍ കബീര്‍ മൗലവി, സക്കീന, താഹിറ.
 


Latest Related News