Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
ഗൾഫിൽ നിന്നും നാട്ടിലെത്തിയ മാന്നാർ സ്വദേശിയായ യുവതിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

February 22, 2021

February 22, 2021

ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ വീടാക്രമിച്ച് അജ്ഞാത സംഘംതട്ടിക്കൊണ്ടുപോയി. ആലപ്പുഴ മാന്നാറില്‍ കൊട്ടുവിളയില്‍ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിന്ദു ഗള്‍ഫില്‍നിന്നെത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലംപ്രയോഗിച്ച് ബിന്ദുവിനെ തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ മാന്നാര്‍ പോലിസ് കേസെടുത്തു. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ബിന്ദു. 15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത് പതിനഞ്ച് പേര്‍ കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പോലിസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വാതില്‍ പൊളിച്ച് അക്രമികള്‍ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുകാര്‍ ആരോപിച്ചു. ബിന്ദു ഗള്‍ഫില്‍നിന്ന് വന്ന ശേഷം രണ്ടുപേരെ വീടിന് സമീപം സംശയാസ്പദമായി കണ്ടിരുന്നു. ഇവരുടെ ചിത്രം വീട്ടുകാര്‍ പോലിസിന് കൈമാറി. ബിന്ദുവിന്റെ പക്കല്‍ സ്വര്‍ണമുണ്ടോയെന്ന് അന്വേഷിച്ച് ഫോണ്‍കോളുകള്‍ വന്നിരുന്നു. എന്നാല്‍, ബിന്ദു ഇത് നിഷേധിച്ചതോടെ ആളുമാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബിന്ദുവിന്റെ ഫോണ്‍ പോലിസ് പരിശോധിച്ചുവരികയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News