Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിലേക്ക് തിരിച്ചു വരാൻ ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം 

August 01, 2020

August 01, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ ഖത്തറിൽ താമസ വിസയുള്ളവർക്ക് തിരിച്ചുവരാനുള്ള രജിസ്‌ട്രേഷൻ തുടങ്ങി.ഖത്തർ പോർട്ടൽ വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.(ഒരേ സമയം നിരവധി പേർ രജിസ്ട്രേഷനായി ശ്രമിക്കുന്നതിനാൽ ചിലപ്പോൾ സാങ്കേതിക തടസ്സങ്ങൾ നേരിട്ടേക്കാം. ഇത്തരക്കാർക്ക് പിന്നീട് ശ്രമിക്കാവുന്നതാണ്) ഖത്തറിൽ നിന്ന് ശ്രമിക്കുന്നവർക്ക് സംശയങ്ങൾക്ക് 109 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാൻ ഖത്തർ പോർട്ടൽ സന്ദർശിച്ച് ലോഗിൻ ചെയ്യണം.(ലോഗിൻ ഐഡി ഇല്ലാത്തവർ ആദ്യം ഐഡി ഉണ്ടാക്കണം) ഇതിന് ശേഷമാണ് ആവശ്യമായ വിവരങ്ങൾ നൽകേണ്ടത്.ഇതിന് ഖത്തർ മൊബൈൽ നമ്പർ ആവശ്യമാണ്.നാട്ടിലുള്ളവരുടെ നമ്പർ ആക്റ്റിവ് അല്ലെങ്കിൽ മൊബൈൽ സേവന ദാതാക്കളെ ബന്ധപ്പെട്ട് നമ്പർ ആക്ടിവേറ്റ് ചെയ്യേണ്ടതാണ്. ഈ നമ്പറിലാണ് തുടർന്നുള്ള ആശയ വിനിമയങ്ങൾ നടക്കുക. രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ഇ മെയിലായി ലഭിക്കും.ഇതിന് മുമ്പായി ലഭിക്കുന്ന ആർ.പി.ടി നമ്പർ ഖത്തർ പോർട്ടലിൽ നൽകിയാൽ സ്റ്റാറ്റസ് കാണിക്കും.

കമ്പനികൾക്കും വ്യക്തികൾക്കും അപേക്ഷിക്കാനുള്ള രണ്ട് വിഭാഗങ്ങളാണ് പോർട്ടലിൽ ഉള്ളത്.നാട്ടിലുള്ള ഭാര്യടെയോ സ്വന്തം സ്പോൺസർഷിപ്പിലുള്ള കുടുംബാംഗങ്ങൾക്കോ വേണ്ടി നിലവിൽ ഖത്തറിൽ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി  വായിക്കുകയും ആവശ്യമായ എല്ലാ രേഖകളും തയാറാക്കി വെക്കുകയും വേണം.അപേക്ഷകർ പാസ്‌പോർട്ടിലെ വിവരങ്ങൾ കൃത്യമായും പൂർണ്ണമായും നൽകിയിരിക്കണം. ഇമെയിൽ വിലാസം ശരിയായി നൽകിയില്ലെങ്കിൽ ബുദ്ധിമുട്ടാവും. ഇ മെയിൽ വഴി ലഭിക്കുന്ന അനുമതിയുടെ പകർപ്പ് പ്രിന്റെടുത്ത് കയ്യിൽ സൂക്ഷിക്കുകയും നാട്ടിലെ വിമാനത്താവളത്തിൽ കാണിക്കുകയും വേണം.നാട്ടിൽ കോവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റിവ് സർട്ടിഫിക്കറ്റും കയ്യിൽ സൂക്ഷിച്ചിരിക്കണം. 

സംശയങ്ങൾ : 

നാട്ടിലുള്ള ഐഡി കാലാവധി കഴിഞ്ഞവർക്ക് അപേക്ഷിക്കാമോ?

അപേക്ഷിക്കാം.അനുമതി നൽകുന്നത് മറ്റു കാര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും.

നാട്ടിലെ പ്രൂഫ് നൽകേണ്ടത് എങ്ങനെ?

ഖത്തറിൽ നിന്നും അവസാനമായി നാട്ടിൽ എത്തിയതിന്റെ തെളിവാണ് നൽകേണ്ടത്.പാസ്‌പോർട്ടിലെ എമിഗ്രെഷൻ സ്റ്റാമ്പ് ആണ് അറ്റാച്ച് ചെയ്യേണ്ടത്.

കമ്പനിയിലെ ജീവനക്കാർ രജിസ്റ്റർചെയ്യുമ്പോൾ കമ്പനിയെ അറിയിക്കേണ്ടതുണ്ടോ ?

വേണം.കമ്പനിയുടെ അനുമതി ലഭിച്ചാൽ മാത്രമേ തിരിച്ചു വരാനുള്ള അനുമതി ലഭിക്കൂ.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക

 


Latest Related News