Breaking News
സൗദി രാജാവ് സല്‍മാനും യു.എസ് പ്രസിഡന്റ് ജോ ബെയ്ഡനും ആദ്യമായി ടെലഫോണിലൂടെ സംസാരിച്ചു | അന്ത്യാഭിലാഷമായി റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ചു; ഖത്തറിൽ തൂക്കിലേറ്റാനിരുന്ന തുനീഷ്യൻ പൗരൻ അവസാന നിമിഷം രക്ഷപ്പെട്ടു (വീഡിയോ) | ഇഹ്തിറാസ് ആപ്പിൽ നിറം മാറുന്നില്ല,കാരണം അറിയാം  | ഒറീഡൂവിന്റെ നാലാമത് മിനി ഷോപ്പ് ഓണ്‍ വീല്‍ പ്രവര്‍ത്തനം തുടങ്ങി | സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ശസ്ത്രക്രിയ; വിജയകരമെന്ന് സൗദി അറേബ്യ (വീഡിയോ) | വയോധികര്‍ക്ക് കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ വീട്ടിലെത്തും; ഈ വര്‍ഷം അവസാനത്തോടെ ഖത്തറിലെ 90 ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ | ഖത്തറിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധം | അൽ ഉല കരാറിൽ ഖത്തറും ഈജിപ്തും തമ്മിൽ ചർച്ച നടത്തി | നാദാപുരത്ത് പൊള്ളലേറ്റ കുടുംബാംഗങ്ങളിൽ ഗൃഹനാഥൻ മരിച്ചു  | മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ സമാനമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം; സാമ്യങ്ങളും വ്യത്യാസങ്ങളും ഇങ്ങനെ |
പ്രവാസി മലയാളികൾക്ക് തിരിച്ചടി,കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി 

February 21, 2021

February 21, 2021

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് വീണ്ടും  നീട്ടി. ആരോഗ്യ മന്ത്രാലയത്തിന്റെ  നിര്‍ദേശത്തെ തുടര്‍ന്ന് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് നീട്ടാന്‍ തീരുമാനിച്ചതായി വ്യോമയാന വകുപ്പ് ട്വിറ്ററില്‍ അറിയിച്ചു.

കുവൈത്തികള്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീനും തുടര്‍ന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്‍റീനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും. രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് തീര്‍ന്ന് ഫെബ്രുവരി 21 മുതല്‍ കുവൈത്തിലേക്ക് വരാമെന്ന പ്രഖ്യാപനത്തില്‍ സന്തോഷിച്ചിരുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് തീരുമാനം.

നേരത്തെ, ഫെബ്രുവരി ഏഴുമുതല്‍ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. സ്വന്തം ചെലവില്‍ കുവൈത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് ഏറെ ആഹ്ലാദത്തോടെയാണ് പ്രവാസികള്‍ കണ്ടിരുന്നത്. രണ്ടാഴ്ചത്തേക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ നിരവധി പ്രവാസികള്‍ പ്രയാസത്തിലായിരുന്നു.

തുര്‍ക്കിയിലും യു.എ.ഇയിലും ഇടത്താവളമായി എത്തിയവര്‍ കുവൈത്തിലേക്ക് വരാന്‍ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് പലരും അധിക ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. ചിലര്‍ നാട്ടിലേക്ക് തന്നെ തിരിച്ചുപോയി. വിസ പുതുക്കലുമായും ജോലിയുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിലേക്ക് എത്തേണ്ടതുള്ളവര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News