Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
ഏകസഹോദരൻറെ മരണവർത്തയറിഞ്ഞു കാർത്തിക കൃഷ്ണ ഓടിയെത്തിയത് ദോഹ വിമാനത്താവളത്തിൽ,യാത്രക്ക് വഴിയൊരുക്കി കെ.എം.സിസിയും സാമൂഹ്യപ്രവർത്തകരും 

June 24, 2020

June 24, 2020

ദോഹ : ഏകസഹോദരൻ നാട്ടിൽ ബൈക്കപകടത്തിൽ മരിച്ചതറിഞ്ഞു ഹൃദയം പൊട്ടിയാണ് പത്തനംതിട്ട ചെങ്ങന്നൂർ മാലക്കര സ്വദേശി കാർത്തിക കൃഷ്ണ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ ഓടിയെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലുണ്ടായ ബൈക്കപകടത്തിലാണ് സഹോദരൻ ഹരികൃഷ്ണ മരണപ്പെട്ടത്.എങ്ങനെയെങ്കിലും നാട്ടിലെത്തി സംസ്കാരത്തിന് മുമ്പ് ഏക സഹോദരന്റെ മുഖം അവസാനമായി ഒരു നോക്ക് കാണണമെന്ന് മാത്രമായിരുന്നു ആഗ്രഹം.ഖത്തർ എയർവെയ്സിൽ ജോലി ചെയ്യുന്ന കാർത്തിക ഏതെങ്കിലും ചാർട്ടേഡ് വിമാനത്തിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളത്തിൽ ഓടിയെത്തിയത്..72 മണിക്കൂർ മുമ്പ് ഓരോ വിമാനത്തിലും യാത്രചെയ്യുന്നവരുടെയും  വിവരങ്ങൾ വിവിധ അതോറിറ്റികൾക്ക് കൈമാറി അനുമതി നേടിയിരിക്കണമെന്ന നിബന്ധനകളൊന്നും അപ്പോൾ അവരുടെ മനസിലുണ്ടായിരുന്നില്ല.വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ചൊവ്വാഴ്ച വൈകീട്ട് കെ.എം.സി.സി.സിയുടെ മൂന്ന് വിമാനങ്ങൾ കേരളത്തിലേക്ക് പോകുന്ന വിവരം അറിഞ്ഞത്.മറ്റു പ്രശ്നങ്ങൾ ഒഴിവായി കിട്ടിയാൽ ഏതെങ്കിലും വിമാനത്തിൽ ഇവരെ കേരളത്തിൽ എത്തിക്കാൻ സന്നദ്ധമാണെന്ന് കെ.എം.സി.സി അറിയിക്കുകയായിരുന്നു.

പിന്നീട് നിയമതടസ്സങ്ങൾ ഒഴിവാക്കാനുള്ള ശ്രമമായിരുന്നു.കോവിഡ് കാലത്ത് ഖത്തറിലെ നിരവധി ഇന്ത്യക്കാർക്ക് ആശ്രയമായ ഡോ.മോഹൻ തോമസ്,ഇന്ത്യൻ കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റ് കെ.ഗിരീഷ്‌കുമാർ എന്നിവരുമായി ബന്ധപ്പെട്ടു നടത്തിയ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ അംബാസിഡർ പി.കുമരൻ കാർത്തിക കൃഷ്ണക്ക് മൂന്നു മണിക്കൂറുകൾക്കകം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കുകയായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് ദോഹയിൽ നിന്നും കെ.എം.സി.സി ചാർട്ടർ ചെയ്ത ഇൻഡിഗോ വിമാനത്തിലാണ് കാർത്തിക നാട്ടിലേക്ക് തിരിച്ചത്.

ഡോക്ടർ മോഹൻതോമസ്, ഐ സി സി മുൻ പ്രസിഡണ്ട് കെ.ഗിരീഷ്കുമാർ, കെഎംസിസി സംസ്ഥാന പ്രസിഡണ്ട്‌ എസ്‌ എ എം ബഷീർ, സെക്രട്ടറി ഇസ്‌മായിൽ പൂഴിക്കൽ,  റയീസ് പെരുമ്പ. ഫുഡ് വേൾഡ് അബ്ദുറഹീം, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ശക്തമായ ഇടപെടലിലൂടെയാണ് അവസാന നിമിഷം ഇതിന് വഴിയൊരുങ്ങിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News