Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
തെരഞ്ഞെടുപ്പ് ഫലം,ഇതുവരെ : 10 am

December 16, 2020

December 16, 2020

കോർപറേഷനുകളിൽ ഇടത് മുന്നേറ്റം.ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നിൽ.ജില്ലാ,ബ്ളോക് പഞ്ചായത്തുകളിൽ എൽ.ഡി എഫ് മുന്നേറ്റം.

യു.ഡി.എഫ് മേയർ സ്ഥാനാർത്ഥികൾക്ക് തോൽവി. കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു.തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ പരാജയപ്പെട്ടതിനു പിന്നാലെ റീ കൗണ്ട് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് ഒരു വോട്ടിനായിരുന്നു വേണുഗോപാലിന്റെ പരാജയം.

തിരുവനന്തപുരം കോർപറേഷനിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്.

ജോസ്.കെ മാണിയുടെ മുന്നണി പ്രവശേനം എല്‍.ഡി.എഫിന് ഗുണകരമായെന്ന് വിലയിരുത്തല്‍. പാല നഗരസഭയില്‍ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിന്റെ വ്യക്തമായ മുന്നേറ്റമാണ്.നേർക്ക് നേർ മത്സരിച്ച നാലിടങ്ങളിലും ജോസ് വിഭാഗത്തിന് ജയം.

കോഴിക്കോട് ചെക്യാട് പഞ്ചായത്ത് ലീഗ് വിമതന്‍ പി.കെ ഖാലിദ് ജയിച്ചു.

മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി. വളാഞ്ചേരി പഞ്ചായത്തിലാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്.

കണ്ണൂർ കോർപറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു.യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് എൻ.ഡി.എ പിടിച്ചെടുത്തു.

ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ ആകെ ഫലം പ്രഖ്യാപിച്ച അഞ്ചു സീറ്റുകളില്‍ രണ്ട് സീറ്റു നേടി ബി.ജെ.പി.

കിഴക്കമ്പലത്ത് അഞ്ച് വാർഡുകളിൽ  20 - 20 മുന്നേറുന്നു.കിഴക്കമ്പലത്തിന് പുറത്ത് ഐക്കാരനാടും ലീഡ്.

പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്ല്യോട് യു.ഡി.എഫിന് ജയം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7

 

 


Latest Related News