Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി,ദുബായിലെ മലയാളി വ്യവസായിക്ക് നഷ്ടമായത് 37 ലക്ഷം രൂപ

September 21, 2019

September 21, 2019

കമ്പനിയുടെ പേരിൽ വ്യാജ ഇ-മെയിലുണ്ടാക്കി ഹാക്കര്‍ ഉപഭോക്താവിനെ സമീപിക്കുകയും ഒരു വിദേശ ബാങ്ക് അക്കൗണ്ടിലേക്കു പണമയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ദുബായ് : ഇ-മെയില്‍ ഹാക്കിങ്ങിലൂടെ ദുബായിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 37 ലക്ഷം രൂപ നഷ്ടപ്പെട്ടു.ദുബൈയിലെ അല്‍ഖൂസ് 2 ൽ പ്രവര്‍ത്തിക്കുന്ന ചിയേഴ്‌സ് എക്‌സിബിഷന്‍ കമ്പനിക്കാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 53,000 ഡോളര്‍ നഷ്ടമായത്.
കമ്പനിയുടെ ഇ-മെയില്‍ ഹാക്ക് ചെയ്ത് ഇടപാടുകാരനെ കണ്ടെത്തി കബളിപ്പിച്ചായിരുന്നു തട്ടിപ്പ്.

കമ്പനിയുടെ പേരിൽ വ്യാജ ഇ-മെയിലുണ്ടാക്കി ഹാക്കര്‍ ഉപഭോക്താവിനെ സമീപിക്കുകയും ഒരു വിദേശ ബാങ്ക് അക്കൗണ്ടിലേക്കു പണമയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ദുബൈയില്‍ വരാനിരിക്കുന്ന ജിറ്റെക്‌സ് പരിപാടിയോടനുബന്ധിച്ചുള്ള എക്‌സിബിഷനില്‍ സ്റ്റാന്‍ഡ് നല്‍കാന്‍ ഇടപാടുകാരുമായി ധാരണയായിരുന്നതായി കമ്പനി സി.ഇ.ഒയും മാനേജിങ് ഡയരക്ടറുമായ ബിനു മനാഫ് പറഞ്ഞു. ഇതിനു വേണ്ടി ഇടപാടുകാരൻ നല്‍കിയ പണമാണ് ഹാക്കര്‍മാര്‍ തട്ടിയത്.ദുബൈയിലെ പ്രാദേശിക ബാങ്കിനു പകരം വിദേശ ബാങ്ക് അക്കൗണ്ടിലേക്കു പണമയക്കാന്‍ ഇ-മെയില്‍ വഴി ആവശ്യപ്പെട്ടതിനെ കുറിച്ച് ഒരു ഇടപാടുകാരന്‍ അന്വേഷിച്ചപ്പോഴാണ്  ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞതെന്ന് മനാഫ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇ-മെയില്‍ വഴി നടത്തിയ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ സ്വന്തമാക്കിയ ഹാക്കര്‍ വ്യാജ ഇ-മെയിലുണ്ടാക്കി പണം തട്ടുന്ന കാര്യം ശ്രദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീയേഴ്‌സിന്റെ വേറെയും ഉപഭോക്താക്കളെ ഹാക്കര്‍ വ്യാജ ഇ-മെയില്‍ വഴി ബന്ധപ്പെട്ട് ഫിന്‍ലാന്‍ഡ് ആസ്ഥാനമായുള്ള നോര്‍ദിയ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.


Latest Related News