Breaking News
സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ | ഒമാനിൽ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഫോർബ്‌സിന്റെ മികച്ച 30 ബാങ്കുകളിൽ ആറ് ഖത്തറി ബാങ്കുകളും |
ഡ്രോൺ സാന്നിധ്യം സംശയിച്ച് ഷാർജ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വഴിതിരിച്ചു വിട്ടു 

November 28, 2019

November 28, 2019

ഷാർജ : ഡ്രോണുകളുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ ഷാർജ വിമാനത്താവളത്തിൽ നിന്നുള്ള ഏതാനും വിമാന സർവീസുകൾ വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെയാണ് വിമാനത്താവളത്തിന്റെ പരിസരത്ത് അജ്ഞാത ഡ്രോണുകൾ പ്രവർത്തിക്കുന്നതായി സംശയിച്ചത്. ഇതേ തുടർന്ന് രാവിലെ 7 നും 9 മണിക്കുമിടയിൽ ഷാർജയിൽ ഇറങ്ങേണ്ടിയിരുന്ന എയർ അറേബ്യയുടെ ആറ് വിമാനങ്ങൾ റാസൽഖൈമയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. എന്നാൽ ഇതിനു ശേഷം ഷാർജ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്.

യാത്രക്കാരെ വിവരം അറിയിച്ചതിനു ശേഷമാണ് പൈലറ്റ് വിമാനം റാസൽഖൈമയിലേക്ക് ഗതി മാറ്റിയത്. ഷാർജ വിമാനത്താവളത്തിന്റെ വ്യോമപരിധിയിൽ ഡ്രോൺ ശ്രദ്ധയിൽ പെട്ടതായി വിമാനത്തിലെ പൈലറ്റ് യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി ട്വീറ്റ് ചെയ്തു. എട്ടു വിമാനങ്ങൾ വഴി തിരിച്ചു വിട്ടതായി പൈലറ്റ് അറിയിച്ചതായും മറ്റു വിമാനങ്ങൾ ഏതു എമിറേറ്റുകളിലേക്കാണ് പോയതെന്ന് അറിയില്ലെന്നും ട്വീറ്റിൽ പറയുന്നു. ഡ്രോൺ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം അൽപ സമയത്തേക്ക് നിർത്തിവെച്ചിരുന്നു.


Latest Related News