Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
ഡോക്ടറായ യുവതിയെ മക്കൾക്ക് മുന്നിലിട്ട് ഭർത്താവ് കുത്തിക്കൊന്നു

July 23, 2021

July 23, 2021

കെയ്‌റോ : ഈജിപ്തിലെ അൽദഖഹ്‌ലിയ ഗവര്ണറേറ്റിൽ ഡോക്ടറായ യുവതിയെ മക്കളുടെ മുന്നിലിട്ട് ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി.ദന്തഡോക്ടറായ പ്രതി കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടു. ബലി പെരുന്നാൾ ദിനത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.അൽ മൻസൂറയിലെ ശാവ ഗ്രാമത്തിലെ വീട്ടിൽ വെച്ചാണ് മൂന്നു മക്കളുടെ മുന്നിലിട്ട് പ്രതി ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്.യുവതിക്ക് പതിനൊന്നു തവണ കുത്തേറ്റതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

വീട്ടുകാര്യങ്ങൾ തുടർന്നുണ്ടായ നിസാര തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.ദന്ത ഡോക്ടറായ പ്രതി മഹ്മൂദ് മജ്ദി അബ്ദുൽഹാദി(29) ഡോക്ടറായ ഭാര്യ യാസ്മിൻ ഹസൻ യൂസഫ് സുലൈമാനെ(26) മക്കളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് രക്തത്തിൽ കുളിച്ചു മരിച്ചു കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്.സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

No.1 മുസ്‌ലിം വിവാഹാന്വേഷണ വെബ്സൈറ്റായ Way To Nikah ലൂടെ ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ.

Way To Nikah :- സുരക്ഷിതമായ വിവാഹാന്വേഷണ സംവിധാനം. ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന സാങ്കേതിക മികവ്.

നിങ്ങൾക്ക്  സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ https://www.waytonikah.com?ma=21


Latest Related News