Breaking News
എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു | ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണം നഷ്ടപ്പെടും; തട്ടിപ്പ് വീരന്മാരായ ബാങ്കിങ്  ആപ്പുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു  |
അഫ്ഗാനിൽ സമാധാനം: നിർണായക വിഷയങ്ങളിലുള്ള ചർച്ചകൾ ഉടൻ ദോഹയിൽ ആരംഭിക്കും 

December 02, 2020

December 02, 2020

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ദോഹയില്‍ നടക്കുന്ന ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച ഉടനെ ആരംഭിക്കുമെന്ന് ചര്‍ച്ചയുമായി അടുത്ത ബന്ധമുള്ള ഉന്നതവൃത്തങ്ങള്‍ പറയുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ അഫ്ഗാന്‍ സര്‍ക്കാറിന്റെയും താലിബാന്റെയും പ്രതിനിധികളാണ് സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. 

ചില വിഷയങ്ങളില്‍ ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ നിന്ന് അണുവിട മാറാന്‍ തയ്യാറല്ല. എന്നാല്‍ അവര്‍ ഈ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി എന്നും ഉന്നത വൃത്തങ്ങള്‍ പറയുന്നു. ചര്‍ച്ചയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ ഖത്തര്‍ തയ്യാറായെങ്കിലും ഇരുകൂട്ടരും തമ്മില്‍ അടുത്തിടെയൊന്നും ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.

കാബൂളില്‍ ജിഹാദി നേതാക്കളെ സന്ദര്‍ശിച്ച ശേഷം ചര്‍ച്ചയിലെ ചില സുപ്രധാന വിഷയങ്ങളിൽ  അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി യോജിപ്പ് അറിയിച്ചതായാണ് സൂചന.. ചര്‍ച്ചയില്‍ 21 കാര്യങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. മറ്റ് വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. 

അഫ്ഗാന്‍ ചര്‍ച്ചകളുടെ നടപടിക്രമങ്ങള്‍ അന്തിമമാണെന്ന് താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചു. നടപടിക്രമത്തിന്റെ ആമുഖത്തിന് കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

സര്‍ക്കാറും താലിബാനും തമ്മില്‍ സെപ്റ്റംബര്‍ 12 നാണ് ഖത്തറില്‍ വച്ച് ആദ്യ ചര്‍ച്ച നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇരുപക്ഷവും തമ്മില്‍ ഉടന്‍ ധാരണയിലെത്തുമെന്നാണ് അന്ന് പ്രതീക്ഷിച്ചതെങ്കിലും അത് സംഭവിച്ചില്ല. ഇരു കൂട്ടരും പരസ്പരം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാലാണ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാവാതിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News