Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
സെപ്തംബർ പതിനഞ്ചിനു ശേഷം ഹോട്ടൽ കൊറന്റൈൻ ബുക്കിങ് സ്വീകരിക്കില്ലെന്ന് ഡിസ്കവർ ഖത്തർ 

September 08, 2020

September 08, 2020

ദോഹ : നാട്ടിൽ നിന്നും ഖത്തറിലേക്ക് തിരിച്ചു വരുന്നവർക്കുള്ള ഹോട്ടൽ കൊറന്റൈൻ സെപ്തംബർ 15 മുതൽ  താൽക്കാലികകമായി നിർത്തിവെച്ചു. സെപ്തംബർ പതിനഞ്ചിനു ശേഷമുള്ള ഹോട്ടൽ ബുക്കിങ് സ്വീകരിക്കുന്നതല്ലെന്ന് ഖത്തർ പോർട്ടൽ സമൂഹ മാധ്യമങ്ങളിൽ നൽകിയ അറിയിപ്പിൽ വ്യക്തമാക്കി. ഖത്തർ സർക്കാരിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അറിയിപ്പ് ലഭിച്ച ശേഷമായിരിക്കും തുടർന്ന് ബുക്കിങ് സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.

നിലവിൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർ ഖത്തറിൽ തിരിച്ചെത്തിയാൽ ഒരാഴ്ച നിർബന്ധമായും ഹോട്ടൽ കൊറന്റൈനിൽ പോകണമെന്ന് വ്യവസ്ഥയുണ്ട്.ഖത്തർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനുമതി ലഭിച്ച ശേഷമാണ് ഡിസ്കവർ ഖത്തർ വെബ്‌സൈറ്റ് വഴി ഹോട്ടൽ ബുക്ക് ചെയ്യേണ്ടത്.ബുക്കിങ് നിർത്തി വെക്കുന്നതോടെ നിലവിൽ നാട്ടിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ഖത്തറിലേക്കുള്ള മടക്കം വീണ്ടും പ്രതിസന്ധിയിലാകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഈ വാട്സ്ആപ് ലിങ്കിൽ ചേരുക


Latest Related News