Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
കുവൈത്തിൽ കവർച്ചയ്ക്കിരയായ ചാവക്കാട് സ്വദേശിയുടെ മരണം ആത്മഹത്യയാണെന്ന് സൂചന 

May 17, 2021

May 17, 2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ പോയ മലയാളിയുടെ മരണം ആത്മഹത്യയാണെന്ന് സൂചന.തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖിനെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹസാവി പ്രദേശത്തുവെച്ച്‌ റസാഖിനെ  ഒരു സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി രണ്ടായിരം ദിനാർ  കവര്‍ച്ച ചെയ്തിരുന്നു.പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയ ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ്  മൃതദേഹം കണ്ടെത്തിയത്.

കുവൈത്തിലെ അബ്ബാസിയയിലാണ് മുഹമ്മദ് റസാഖിനെ(60) മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.
വാഹനത്തില്‍ സാധനങ്ങള്‍ കയറ്റി കച്ചവടം നടത്തുന്ന റസാഖിനെ രണ്ടു ദിവസം മുമ്പാണ്  പകല്‍ സമയത്ത് ഹസാവി പ്രദേശത്തുവെച്ച്‌ ഒരു സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. റസാഖിന്‍റെ കൈവശം ഉണ്ടായിരുന്ന 2000 ദിനാര്‍ ഇവർ  തട്ടിയെടുക്കുകയും ചെയ്തിരുന്നു. വിവരം സ്‌പോണ്‍സറെയും സഹ താമസക്കാരനെയും അറിയിച്ച ശേഷം പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ റസാഖിനെകുറിച്ച്‌ പിന്നീട്  ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് കൂടെ താമസക്കുന്നവര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് റസാഖ് മരണപ്പെട്ടതായി വിവരം ലഭിച്ചത്. മൃതദേഹം ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയിലുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.അബ്ബാസിയ ടെലി കമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിനു പിന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസ് സ്‌പോണ്‍സറെ അറിയിച്ചത്.

അതേസമയം,രണ്ടായിരം ദിനാർ നഷ്ടപെട്ടതിന്റെ പേരിൽ റസാഖ് ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അദ്ദേഹവുമായി  അടുപ്പമുണ്ടായിരുന്ന ചിലർ പറയുന്നത്.മറ്റെന്തെങ്കിലും പ്രശ്നങ്ങളായിരിക്കാം ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം അവസാനിച്ചാൽ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News