Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ കോവിഡ് സമാശ്വാസത്തിന് സംഭാവനകൾ നൽകാം,പ്രത്യേക പോർട്ടൽ തുടങ്ങി 

April 16, 2020

April 16, 2020

ദോഹ : കോവിഡ് 19 സമാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന സ്വീകരിക്കാൻ ഖത്തർ പ്രത്യേകം പോർട്ടൽ തുടങ്ങി.
മികച്ച മുന്നൊരുക്കങ്ങളോടെ കോവിഡ് പ്രതിസന്ധിയെ നേരിടുന്ന ഖത്തറിനെ സഹായിക്കാൻ സാധാരണക്കാർക്കും അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.. ആളുകളിൽ നിന്നും സംഭാവന സ്വീകരിക്കാനും, അവ കൈകാര്യം ചെയ്യാനും ലക്ഷ്യമിട്ടാണ്   https://https://sci.adlsa.gov.qa/ എന്ന വെബ് പോർട്ടൽ ഒരുക്കിയത്.

കൊവിഡിനെ നേരിടാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് ഇതുവരെ സ്വകാര്യ മേഖലകളിൽ നിന്നും പൊതുജനങ്ങൾക്കിടയിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നുന്നതെന്ന് ക്രൈസിസ് മാനേജ്‌മെന് സുപ്രീം കമ്മിറ്റിയുടെ കീഴിലുള്ള സപ്പോർട്ട് ആന്റ് കോൺട്രിബ്യൂഷൻ ഓർഗനൈസേഷൻ കമ്മിറ്റി തലവൻ മൊസാ ഖാലിദ് അൽ മുഹന്നദി പറഞ്ഞു.  

ഖത്തറിലെ സ്വകാര്യ കമ്പനികളും വ്യക്തികളും ഇതിനകം  78 മില്യൺ റിയാൽ  ഇതുവരെ സംഭാവന നൽകിയതായി അധികൃതർ അറിയിച്ചു. 
ഖത്തർ നാഷണൽ ബാങ്ക് 50 മില്യൺ സംഭാവന ചെയ്തിട്ടുണ്ട്.. മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ അൽ ബഹ്‌റിന്റെ മക്കൾ ചേർന്ന്  10 മില്യണും, മുഹമ്മദ്‌ ജാസിം അൽ കുവാരി 3 മില്യണും സംഭാവന നൽകി. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള കമ്പനികൾ ചേർന്ന് 70 മില്യൻ  സമാഹരിച്ചപ്പോൾ, മറ്റ് പല ബിസിനസ് പ്രമുഖരും വൻ തുകകളാണ് സംഭാവനയായി നൽകിയത്.  

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News