Breaking News
'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം |
കോവിഡ് മുൻകരുതൽ : വ്യവസായ മേഖലയിൽ യാത്രാ നിയന്ത്രണം,റോഡുകൾ ഭാഗികമായി അടച്ചു

March 17, 2020

March 17, 2020

ദോഹ : കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി ദോഹയിലെ വ്യവസായ മേഖലയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. സ്ട്രീറ്റ് നമ്പർ 1 ന്റെ വടക്ക് ഭാഗത്ത് നിന്ന് സ്ട്രീറ്റ് നമ്പർ 32 ന്റെ തെക്ക് ഭാഗത്തേക്ക് പഴയ വ്യവസായ മേഖലയിലും ഇൻഡസ്ട്രിയൽ ഏരിയ പ്രധാന റോഡിന്റെ കിഴക്ക് ഭാഗത്ത് നിന്നും വാട്ടർ ടാങ്ക് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തേക്കുമുള്ള റോഡാണ് അടച്ചത്. ചൊവ്വാഴ്ച വെളുപ്പിന് നിയന്ത്രണം നിലവിൽ വന്നു.

കോവിഡ് പടരാതിരിക്കാനാവശ്യമായ ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.നിയന്ത്രണം രണ്ടാഴ്ച തുടരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News