Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ റെസ്റ്റോറന്റുകൾക്കും കഫേകൾക്കും നിയന്ത്രണം, വാങ്ങാനും ഹോം ഡെലിവറിയും അനുവദിക്കും  

March 16, 2020

March 16, 2020

ദോഹ : ഖത്തറിൽ ഞായറാഴ്ച കൂടുതൽ പേരിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ നിയന്ത്രണം ഏർപ്പെടുത്തി. റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുന്നതിനാണ് വിലക്കുള്ളത്. എന്നാൽ ഹോം ഡെലിവറിയും പോയി വാങ്ങുന്നതിനും അനുവദിക്കും.ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇന്ന് (തിങ്കളാഴ്ച) മുതൽ പ്രാബല്യത്തിൽ വന്നു. 

ഖത്തറിൽ എല്ലായിടത്തും വിലക്ക് ബാധകമായിരിക്കും. അത്യാവശ്യത്തിനുള്ള ജീവനക്കാരൊഴികെ മറ്റാരും റെസ്റ്റോറന്റുകളിലും കഫേകളിലും ഉണ്ടായിരിക്കരുതെന്നാണ് നിർദേശം. ഇത്തരം കേന്ദ്രങ്ങളിൽ ആളുകൾ ഇടപഴകുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News