Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കൊറോണാ വ്യാപനം : ബഹ്‌റൈനിൽ 901 തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കും,നാലു പേരിൽ കൂടി വൈറസ് ബാധ

March 13, 2020

March 13, 2020

മനാമ : കോവിഡ്19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ  ബഹ്റൈനില്‍ 901 തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാന്‍ രാജാവിന്റെ ഉത്തരവ്. രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ചാണിത്. വിട്ടയക്കപ്പെടുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കണം. മാനുഷിക പരിഗണന നൽകിയാണ് തടവുകാരെ വിട്ടയക്കുന്നതെന്ന് ഹമദ് രാജാവ് ഉത്തരവിൽ അറിയിച്ചു.

ഇതിനിടെ,ഇറാനിൽ നിന്ന് ബഹ്റൈനിൽ എത്തിയ സംഘത്തിലെ നാല് പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇറാൻ സംഘത്തിലെ 83 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ചികിത്സയിലുള്ള 83  രോഗബാധിതർക്ക് പുറമെയാണിത്. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രാലയം വ്യാപകമാക്കി. ഇതിനകം 44 പേർക്ക് രോഗവിമുക്തി ലഭിച്ചു. 47 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News