Breaking News
ഖത്തറിൽ ഉണ്ടായിട്ടും കുഞ്ഞിന്റെ മുഖം കണ്ടത് എട്ടുമാസങ്ങൾക്ക് ശേഷം,ജയിൽ മോചിതരായി നാട്ടിലെത്തിയ ദമ്പതികൾ മനസ് തുറക്കുന്നു  | 2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു | സൗദിയിൽ രണ്ട് കോവിഡ് വാക്സിൻ എടുത്ത പള്ളി ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു  | 2021-22 അധ്യയന വർഷം : ഖത്തറിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 29 ന്  തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം | ഖത്തറില്‍ കൊവിഡ്-19 രോഗത്തിനൊപ്പം ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാര്‍ | മലപ്പുറം കൂട്ടായി സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി   | ഹെലിക്കോപ്റ്റർ അപകടം,എം.എ.യൂസഫലിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ലുലു ഗ്രൂപ്പ് | അഹമ്മദ് ബിന്‍ അലി സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിരോധനം | ഖത്തറിൽ നാളത്തെ ജുമുഅ നമസ്കാരം : രണ്ടാമത്തെ ബാങ്കിന് 10 മിനുട്ട്  മുമ്പ് മാത്രം പള്ളിയിൽ പ്രവേശിക്കാൻ അനുമതി  | പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു  |
കോവിഡ് വാക്സിൻ സ്വീകരിച്ചാലും വൈറസ് പിടികൂടുമോ? ഏറ്റവും പുതിയ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

March 29, 2021

March 29, 2021

വാഷിംഗ്ടണ്‍: പ്രതിരോധ വാക്സിന്‍ സ്വീകരിച്ച ശേഷവും  കോവിഡ് വൈറസ് ബാധയേല്‍ക്കാൻ സാധ്യതയുണ്ടോ?എങ്കിൽ എന്തുകൊണ്ട്?പലരും ഉന്നയിക്കുന്ന സംശയമാണ് ഇത്.  വാക്സിന് ഫലപ്രാപ്തി ഇല്ലാത്തതിനാലാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നവരും കുറവല്ല.ഇതുസംബന്ധിച്ച് നിരവധി പഠനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ‌ നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പഠനത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിന്‍ സ്വീകരിച്ച ശേഷവും രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

മാര്‍ച്ച്‌ 23 നാണ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ 16 നും ഫെബ്രുവരി 9 നും ഇടയില്‍ ഫൈസര്‍ വാക്സിനുകള്‍ സ്വീകരിച്ച ലോസ് ഏഞ്ചലസിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ജീവനക്കാര്‍, എന്നിവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുത്തിവെയ്‌പ്പെടുത്ത ശേഷം കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വാക്സിനേഷന് ശേഷം കോവിഡ് സ്ഥിരീകരിക്കാനുള്ള സാധ്യത 1.19 ആണെന്ന് പഠനം വ്യക്തമാക്കുന്നു.

പഠനത്തിന്റെ ഭാഗമായി 36659 ആദ്യ ഡോസും 28184 രണ്ടാം ഡോസും ഗവേഷകര്‍ സ്വീകരിച്ചു. വാക്സിനേഷന് ശേഷം ഗവേഷക സംഘത്തിന്റെ ഭാഗമായിരുന്ന 379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസും സ്വീകരിച്ച ശേഷമാണ് രോഗ ബാധയുണ്ടായത്.

ഇതോടെയാണ് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്താലും പൂര്‍ണമായും രോഗപ്രതിരോധം നേടാന്‍ സാധിക്കില്ലെന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. വാക്സിന് ഫലപ്രാപ്തി ഇല്ലാത്തതിനാലല്ല രോഗം സ്ഥിരീകരിക്കുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. എല്ലാവരിലും ഒരുപോലെ വാക്സിന്‍ ഗുണം ചെയ്യില്ലെന്നും ചിലര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. കൊറോണ വൈറസ് ബാധ ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News

 
[12:25, 08/04/2021] Cxg Ashwin: