Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒമാനിലും രോഗബാധിതരുടെ എണ്ണം കൂടുന്നു.ഇന്ന് രോഗം സ്ഥിരീകരിച്ചത് 40 പേർക്ക്

April 07, 2020

April 07, 2020

മസ്കത്ത് : തുടക്കത്തിൽ കോവിഡ് രോഗബാധിതർ ഏറ്റവും കുറവായിരുന്ന ഒമാനിലും രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്നു. ഇന്ന് (ചൊവ്വ) മാത്രം രോഗം സ്ഥിരീകരിച്ചത് 40 പേർക്കാണ്. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 371ആയി ഉയർന്നു.രാജ്യതലസ്ഥാനമായ മസ്കത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്.

262 പേരാണ് നിലവിൽ തലസ്ഥാന ഗവർണറേറ്റിൽ ചികിത്സയിലുള്ളത്. മറ്റ് ഗവർണറേറ്റുകളിലെ നാലു പേർക്ക് കൂടി ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സുഖപ്പെട്ടവരുടെ എണ്ണമാകട്ടെ 61ൽ നിന്ന് 67 ആയി ഉയരുകയും ചെയ്തു. തിങ്കളാഴ്ച 33 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ പകുതിയോടെ രോഗബാധിതരുടെ എണ്ണം പാരമ്യതയിൽ എത്തുമെന്ന് നേരത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.     


Latest Related News