June 17, 2021
June 17, 2021
കോവിഡ് : തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കാണിപ്പയ്യൂര്‍ പവിത്രന്‍ (51) ആണ് മരിച്ചത്. റിഫയില്‍ വര്‍ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു.
ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഇദ്ദേഹത്തിന്റെ പിതാവ് ഒന്നര മാസം മുമ്ബാണ് നാട്ടില്‍ മരണപ്പെട്ടത്.